എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു@ഗലാത്യർ 6:14
ഛായാചിത്രം
ഐസക്ക് വാട്ട്സ്
1674–1748

ഐസക്ക് വാട്ട്സ്, ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍, ഹിംസ് ആന്റ് സ്പിരിച്വൽ സോങ്ങ്സ് 1707 (When I Survey the Wondrous Cross). ചാൾസ് വെസ്ലി ഈ ഗാനം എഴുതുവാൻ മറ്റെല്ലാ ഗാനങ്ങളും കൈവെടിയുവാൻ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു എന്ന് പറയപ്പെടുന്നു. തർജ്ജിമക്കാരൻ അജ്ഞാതം 4ഉം, 6 ഉം ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2015.

ഹേംബർഗ്ഗർ, ലോവൽ മേസണ്‍, 1824. ദി ബോസ്റ്റണ്‍ ഹേൻഡൽ ആന്റ് ഹേയ്ഡൻ സൊസൈറ്റി കളക്ഷൻ ഓഫ് ചർച്ച് മ്യൂസിക്കിന്റെ മൂന്നാം പതിപ്പ് 1825 ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. (🔊 nwc pdf).

ദൃഷ്ടാന്തം

മഹത്വ പ്രഭു മരിച്ച
ആശ്ചര്യ ക്രൂശെ നോക്കി ഞാൻ
ഈ ലോക ലാഭ ഡംഭങ്ങൾ
നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ

പ്രശംസ ഒന്നു മാത്രമേ
ക്രിസ്തേശുവിൻ മൃത്യു തന്നെ
ചിറ്റിമ്പകാര്യം സർവ്വവും
തൻ രക്തത്തിന്നായ് വിടുന്നേൻ

തൃക്കാൽകരം ശിരസ്സിൽ നി-
ന്നൊഴുകുന്നേ സ്നേഹം ദുഃഖം
ഇവയിൻ ബന്ധം അത്ഭുതം
മുൾമുടിയോ അതി ശ്രേഷ്ഠം

രക്താംബരം പോൽ തൻ അങ്കി
കാൽവരി ക്രൂശിൽ തൂങ്ങുന്നേൻ
ലൗകീക മോഹം വിട്ടോടി
നിന്ദ്യമതെന്നു എണ്ണൂന്നേൻ

പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാകാ
ഈ ദിവ്യ സ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നൽകീടേണം.

പാപിക്കു രക്ഷ നേടീടാൻ
പീഠകളേറ്റം താനേറ്റു
നന്ദിയും സ്തോത്രവും പാടീടും
മർ-ത്യഗണങ്ങൾ എന്നാളും