അന്നാളില്‍ ദാവീദു ഗൃഹത്തിന്നും യെരൂശലേം നിവാസികള്‍ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.@സെഖര്യാവ് 13:1
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

വില്യം കൂപ്പര്‍, 1772 (There Is a Foun­tain Filled with Blood). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു റവ.വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

ക്ലെന്‍സിംഗ് ഫൌണ്ടന്‍, 19-താം സെഞ്ചുറി കേമ്പ് മീറ്റിംഗ് ട്യൂണ്‍ (🔊 pdf nwc).

ഛായാചിത്രം
വില്യം കൂപ്പര്‍
1731–1800

രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്‌

പല്ലവി

വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ

ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ-

പല്ലവി

യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ-

പല്ലവി

ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം
ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം

പല്ലവി

നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ

പല്ലവി