ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.@1 യോഹന്നാൻ 4:16
ഛായാചിത്രം
സൈമണ്‍ സഖറിയ (1951–)

ചാൾസ് വെസ്ലി, ഹിംസ് ഫോർ ദോസ് ദാറ്റു സീക്ക് ആന്റ് ദോസ് ദാറ്റു ഹേവ് റിഡംഷൻ ഇൻ ദി ബ്ലഡ് ഓഫ് ജീസ്സസ്സ് ക്രൈസ്റ്റ്' 1747 (Love Divine, All Loves Excelling). സൈമണ്‍ സഖറിയ, 2017. ബ്രിട്ടനിലെ വില്യം രാജകുമാരനും കാത്തറീൻ മിഡിൽടണും തമ്മിലുള്ള വിവാഹത്തിനു ലണ്ടനിലെ 'വെസ്റ്റ് മിനിസ്റ്റർ ആബി' യിൽ വച്ച് 2011 ഏപ്രിൽ 29 നു ഈ ഗാനം ആലപിക്കയുണ്ടായി.

ബീച്ചർ ജോൺ സുന്റൽ, ക്രിസ്റ്റ്യൻ ഹാർട്ട് സോങ്ങ്സ്, 1870 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി (1707–1788)

1961 ൽ, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ വചന ഘോഷണവേളയിൽ …യോഗം ആരംഭിക്കാൻ അല്പ സമയം മാത്രം ശേഷിച്ചിരിക്കുമ്പോൾ പെട്ടെന്നു ബില്ലിഗ്രഹാം ഏറെ കുറെ അത്യാസന്ന നിലയിൽ രോഗി ആയിത്തീർന്നു…വചന ഘോഷണത്തിന്റെ ആരംഭത്തിന്നു മുമ്പായി ലണ്ടനിലെ വൈദീകരോട് ബില്ലി പ്രസംഗിക്കാൻ ക്രമീകരണം ചെയ്തിരുന്നു. അദ്ദേഹത്തെ പ്രതിനിധീകരിച്ച് ആ യോഗത്തിൽ ഞാൻ പ്രസംഗിക്കണമെന്നു എന്നെ ആളയച്ചു അറിയിച്ചപ്പോൾ എനിക്കുണ്ടായ വികാരം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ബ്രിട്ടീഷ് വൈദീകർ പലപ്പോഴും സ്വതവേ തന്നെ വേദപണ്ഡിതരും പ്രഗത്ഭപ്രാസംഗികരുമാണു. അവർ പ്രതീക്ഷിച്ചിരുന്നിരുന്നതു എന്നെ അല്ലാ; ബില്ലിഗ്രഹാമിനെ ആയിരുന്നു! യോഗത്തിന്റെ പ്രാരംഭത്തിൽ വെസ്റ്റ് മിനിസ്റ്ററിന്റെ നടുവിലെ ഹാളിൽ വൈദീകർ കൂടി ചേർന്നു, ചാൾസ് വെസ്ലിയുടെ ഈ ഗാനം ആലപിച്ചു. മിക്കവാറും എല്ലാ ബ്രിട്ടീഷ് പാതിരിമാർക്കും ഈ ഗാനത്തിന്റെ വരികളും രാഗവും സുപരിചിതമായിരുന്നതിനാൽ അവർ ഇതു മനോഹരമായി ആലപിച്ചു. 'ഗ്രാന്റ് പിയാനോ', 'പൈപ് ഓർഗ്ഗൻ' എന്നിവയുടെ അകമ്പടിയോടെ വെൽഷ് രാഗമായ 'ബലീൻവേൺ-ൽ സുപരിചിതമായ വാക്കുകൾ ഞങ്ങളുടെ ഹൃദയങ്ങളെ സ്തോത്രങ്ങളാലും പ്രാർത്ഥനായാലും ദൈവത്തോട് അടുപ്പിച്ചു. ആ ഗാനാലാപനത്തിലൂടെ ദൈവ ശക്തി തെളിവായി അനുഭവപ്പെട്ടു. എന്റെ എല്ലാ ഭയത്തിനും അവരുടെ നിരാശക്കും ഉപരിയായി ദൈവം ഞങ്ങളുടെ യോഗത്തെ ഏറ്റവും അനുഗ്രഹിച്ചു.

ബറോസ്, p. 21

ദിവ്യമാം അതുല്ല്യ സ്നേഹം,
വിണ്ണിറങ്ങി മന്നിലായ്,
വന്നു വസിച്ചീടേണമേ,
നിൻ കൃപ ചൊരികെന്നിൽ.
യേശുവേ നിൻ വൻ കൃപയാൽ,
വറ്റാ സ്നേഹം ചൊരിക.
നിന്റെ രക്ഷ ഏകി ഇന്നു,
ഹൃത്തിൻ വ്യഥ മാറ്റുകെ.

ഊതുകെന്നിൽ ദൈവാത്മാവേ,
ഹൃത്തിൻ ഖേദം മാറ്റുകേ.
നിന്നിൽ വിശ്രാമം കൊണ്ടീടാൻ,
നിന്നെ പ്രാപിച്ചീടുവാൻ.
പാപ ചിന്ത മാറ്റീടേണം,
ആദി അന്തമായോനേ.
വിശ്വാസത്തിൻ നൽ ഉറവേ,
വിടുവിക്ക ഉള്ളത്തെ.

ആഗമിക്ക വിടുവിപ്പാൻ,
നിൻ ജീവനെ പ്രാപിപ്പാൻ.
നിൻ ആലയെ ചേരാം വേഗം,
വേർപിരിയാ -തെന്നേക്കും.
നിന്നെ എന്നും വാഴ്ത്തി പാടും,
സേവിച്ചീടും ദൂതർ പോൽ.
പ്രാർത്ഥിച്ചീടും സ്തുതിച്ചീടും,
നിൻ സ്നേഹത്തെ വാഴ്ത്തീടും.

പുതു സൃഷ്‌ടി പൂർണ്ണമാക്ക,
നിഷ്കളങ്കരായീടാൻ.
നിൻ രക്ഷയെ നീ കാണിക്ക,
പൂർണ്ണ നിരപ്പേകുക.
അതി മഹത്വം പ്രാപിച്ചു,
സ്വർലോകേ ചേരുംവരെ.
കിരീടങ്ങൾ കാൽക്കൽ വെച്ചു,
ഭക്തിയോടെ വന്ദിപ്പാൻ.