അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.@ഫിലിപ്പിയർ 3:8
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

റവ. തോമസ്‌ കോശി (1857–1940).

ഗ്രീൻ ഫീൽസ്, യൊഹാൻ എസ്സ്. ബാഹ് 1742 എഴുതിയ 'പെസന്റ് കന്റാട്ടാ മെർ ഹാൻ എൻ ന്യൂ ഒബർക്കീറ്റ്'-ൽ നിന്നും. ക്രമീകരണം ചെയ്തതു ലൂയീസ് എഡ്സൺ, ദി കൊരിസ്റ്റേഴ്സ് കമ്പേനിയൺ- ൽ നിന്നും. (ന്യൂ ഹേവൻ, കണക്റ്റിക്കറ്റ്: 1782) (🔊 pdf nwc).

യേശുവെ ഞാൻ കണ്ടെത്തിയേ
വിലയേറിയ മുത്തിവൻ താൻ
മോദ ഗീതം ഞാൻ പാടുമേ,
യേശു എത്ര നൽ രക്ഷകൻ

പ്രവാചക പുരോഹിതൻ
ശക്തിയിൽ വാഴും രാജനും താൻ
മാ ഗുരുവായ് പ്രകാശിതൻ
ദൈവ മുമ്പിൽ എൻ ആചാര്യൻ

കർത്താധികർത്തൻ മനുവേൽ
രാജരാജ നീതി സൂര്യനും
സുഖം തൻ ചിറകടിയിൽ
ഉണ്ടേ സമ്പൂർണ്ണം ആയെന്നും.

എൻ യേശു ജീവ വൃക്ഷം താൻ
ദൈവത്തിൻ തോട്ടത്തിൽ വളരും
തൻ കനി എന്നാഹാരം താൻ
അതിന്നില സുഖം തരും

എൻ യേശു ഭക്ഷണ പാനം
ഔഷധം സൗഖ്യവും അവൻ താൻ
കിരീടം സന്തോഷം ബലം
ധനം മഹത്വം യേശു താൻ

എൻ താതനും സ്നേഹിതനും
സോദരൻ പ്രിയനും തലവൻ
എൻ ആലോചനക്കാരനും
സ്വർഗ്ഗ കാര്യസ്ഥനും അവൻ

സ്വർഗ്ഗങ്ങളിൻ സ്വർഗ്ഗം യേശു
എന്തു ചൊല്ലേണ്ടു ഞാൻ ഇനിയും
ആദി അന്തം യേശു ക്രിസ്തു
ഹാ താൻ സർവ്വത്തിൻ സർവ്വം.