ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവര്‍ എനിയ്ക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.@മലാഖി 3:17
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്യം ഒ. കുഷിംഗ്, 1856 (When He Com­eth). സൈമണ്‍ സഖറിയ, 2011.

ജ്വല്‍സ്, ജോര്‍ജ്ജ് എഫ്. റൂട്, 1866 (🔊 pdf nwc).

ഛായാചിത്രം
ജോര്‍ജ്ജ് എഫ്. റൂട്
1820–1895

ഒരു പ്രാസംഗിഗന്‍ ഇംഗ്ലീഷ് കപ്പലില്‍ യൂറോപ്പില്‍ നിന്നും മടങ്ങി വരവേ കപ്പലിന്റെ അടിത്തട്ടില്‍ പാവങ്ങളും കുടിയേറ്റക്കാരും യാത്ര ചെയ്തിരുന്ന ഭാഗം സന്ദര്‍ശിച്ചു. അല്പം കുശലം പറഞ്ഞ ശേഷംഏല്ലാവര്‍ക്കും സുപരിചിതമായ എന്തെങ്കിലും ഗാനം തുടങ്ങാമെങ്കില്‍ ഒരു സംഗീത ആരാധന നടത്താം എന്നു അഭിപ്രായം വന്നു. എന്തെന്നാല്‍ യൂറോപ്പിലെ എല്ലാ ഭാഗത്തുനിന്നും ഉള്ള കുടിയേറ്റക്കാര്‍ അവിടെ ഉണ്ടായിരുന്നു.

അതു ഒരു അമേരിക്കന്‍ രാഗം ആയിരിക്കണമെന്നും 'ഹിസ്‌ ജ്വല്‍സ് ' പാടിനോക്കൂ" എന്നും കപ്പല്‍ ചുമതലക്കാരന്‍ അഭിപ്രായപ്പെട്ടു;

ആ ദൈവദാസന്‍ ഈ ഗാനത്തിന്റെ രാഗവും വാക്കുകളും ആലപിച്ചു തുടങ്ങിയപ്പോള്‍ ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരില്‍ നിരവധിപേരും അദ്ദേഹത്തിന്റെ സ്വരത്തോടു കൂടി ചേര്‍ന്നു പാടി. പലരും കൈവിട്ടുപോയ സന്തോഷത്തിന്റെ ഈ രാഗം തിരിച്ചറിഞ്ഞിരിക്കാം; മറ്റു ചിലര്‍ സ്വന്തം നാടുകളിലെ ആരാധനാലയത്തിന്റെ ഗോപുരത്തില്‍ നിന്നും ഉയര്‍ന്നിരുന്ന മധുര ഗാന വീചികള്‍ ഭാവനയില്‍ ശ്രവിച്ചിരിക്കാം. മറ്റു ചില സ്വരങ്ങള്‍ ഇടവിട്ട് ചേര്‍ന്നു, സ്ത്രീപുരുഷന്മാര്‍ മൂളിപാടിയും, ചിലപ്പോള്‍ വാക്കുകള്‍ ഉരുവിട്ടും ആ അന്തരീക്ഷം മുഖരിതമാക്കി- ഏവര്‍ക്കും രാഗം വളരെ ലളിതമായതിനാല്‍ അവര്‍ അതു പലവുരു ആവര്‍ത്തിച്ചു പാടി- ആ ഗായകനായ ദൈവദാസന്‍ ഇദംപ്രദമമായി നവീനമായ രീതിയില്‍ നയിച്ച ആ അന്താരാഷ്ട്ര ഗായകസംഘത്തിന്റെ മുന്നില്‍ ഒടുവില്‍ എഴുന്നേറ്റു നില്‍ക്കും വരെ ആ ഗാനത്തിന്റെ ശബ്ദവീചികള്‍ അത്യുച്ചത്തില്‍ മുഴങ്ങി കേട്ടു.

തുടര്‍ന്നുള്ള നിരവധി കപ്പല്‍ യാത്ര സന്ദര്‍ശ്ശനവേളകളില്‍ മറ്റു ചില ഗാനങ്ങള്‍ അദ്ദേഹം ശ്രമിച്ചു നോക്കിയെങ്കിലും വലിയ ഫലം ഉണ്ടായില്ല. എന്നാല്‍ 'ജ്വല്‍ ഗാനം' ആയിരുന്നു ഏറ്റവും പ്രിയങ്കരം ആയിരുന്നതു. യാത്രാവസാന തുറമുഖം ദൃശ്യമാകും മുമ്പേ തന്നേ എല്ലാ കുടിയേറ്റക്കാരും ഈ ഗാനം ഹൃദിസ്ഥം ആക്കിയിരുന്നു.

കപ്പല്‍ ക്യുബെക്കില്‍ എത്തി, പുതുതായി എത്തിച്ചേര്‍ന്ന കുടിയേറ്റക്കാര്‍ ട്രെയിനില്‍ കയറി പലവഴിക്കായി യാത്രയാകുമ്പോള്‍ ഓരോ ബോഗികളിലും ഈ ഗാനം തിങ്ങി നിന്നിരുന്നു.

ബ്രൌണ്‍, pp. 315–16

താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
ചേര്‍ത്തീടും തന്‍ ചാരെ
മുത്തുകളായ്‌ രത്നങ്ങളായ്
തീര്‍ത്തീടും സ്വന്തം

നാഥന്‍ തന്റെ ശോ-ഭ-യാല്‍
താരംപോല്‍ മി-ന്നീ-ടു-മേ
തന്‍ കിരീട-ര-ത്ന-മായ്
തേജസ്സാല്‍ മിന്നും

നാഥന്‍ ചേര്‍ക്കും നാഥന്‍ ചേര്‍ക്കും
രത്നങ്ങള്‍ തന്‍ ചാരെ
ശുദ്ധിയുള്ള ശോഭയുള്ള
മുത്തെല്ലാം സ്വന്തം

പൈതങ്ങളും കുഞ്ഞുങ്ങളും
സ്നേഹിക്കില്‍ നാഥനെ
മുത്തുകളായ്‌ രത്നങ്ങളായ്
താന്‍ ചേര്‍ക്കും സ്വന്തം