സൈന്യങ്ങളുടെ യഹോവേ നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.@സങ്കീര്‍ത്തനങ്ങള്‍ 84:11–12
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോണ്‍ എച്ച്. സ്മിത്ത്, 'ഹിംസ് ഓള്‍ഡ്‌ ആന്‍ഡ് ന്യൂ' -ല്‍ (ഷിക്കാഗോ, ഇല്ലിനോയ്. ഫ്ലെമിംഗ് എച്ച്. റെവ്വേല്‍ കമ്പനി, 1887) (Trust and Obey). സൈമണ്‍ സഖറിയ, 2012.

ഡാനീയേല്‍ ബി. ടൌണര്‍ (🔊 pdf nwc).

ഛായാചിത്രം
ജോണ്‍ എച്ച്. സ്മിത്ത്
1846–1919

1886–ല്‍ മിസ്റ്റര്‍. ഡി. എല്‍. മൂഡി, ബ്രോക്ടന്‍ മാസ്സച്ചുസെറ്റ്സില്‍ വച്ച് ഒരു യോഗ പരമ്പര നടത്തുമ്പോള്‍ അതില്‍ പാടുവാന്‍ എനിക്ക് ഒരു ഭാഗ്യം ലഭിച്ചു. ഒരു രാത്രി ഒരു യുവാവ് തന്റെ സാക്ഷ്യ മദ്ധ്യേ ഇങ്ങിനെ പറഞ്ഞു. എനിക്ക് നല്ല തീര്‍ച്ചയില്ല…എന്നാലും ഞാന്‍ വിശ്വസിക്കുകയാണ്. അതിനാല്‍ ഞാന്‍ അനുസരിക്കുവാനും പോകയാണ്. ഞാന്‍ അപ്പോള്‍ തന്നെ ആ വാക്കുകള്‍ കുറിച്ചെടുത്തു. പിന്നീട് ഒരു ചെറിയ കഥ കൂടെ ചേര്‍ത്തു പ്രിസ്ബിറ്റെറിയെന്‍ പാതിരിയായ റവ. ജെ.എച്ച്.സാമിസ് നു അയച്ചുകൊടുത്തു. അദ്ദേഹം ഈ ഗാനം രചിച്ചു. അങ്ങിനെ ഈ സംഗീതം സംജാതമായി.

_ ദാനീയേല്‍ ടോണര്‍

വേദ വെളിച്ചത്തില്‍, നാഥന്‍ പാതെ പോകില്‍-
താന്‍ ചൊരിയും മഹത്വം മാര്‍ഗ്ഗേ.
തന്റെ ഇഷ്ടം ചെയ്താല്‍ നാഥന്‍ ചേര്‍ത്തുകൊള്ളും,
ആശ്രയിച്ചാല്‍, അനുസരിച്ചാല്‍.

ആശ്രയിക്കാ, നീ അനുസരിക്ക-
യേശുവില്‍ ഉല്ലസിപ്പാന്‍ മാര്‍ഗ്ഗം വേറെ ഇല്ലാ.

അന്ധകാരം മൂടാ, മേഘം വാനില്‍ വരാ-
അവന്‍ പുഞ്ചിരി മായ്ക്കുമെല്ലാം.
സംശയഭയം പോം, നെടുവീര്‍പ്പും പോകും,
ആശ്രയിച്ചാല്‍, അനുസരിച്ചാല്‍.

ചുമക്കേണ്ട ഭാരം, ഖേദം പങ്കിടേണ്ട-
പ്രതിഫലം തന്നീടുമവന്‍.
കഷ്ട നഷ്ടങ്ങളും, ക്രൂശ്ശിന്‍ വേദനയും,
അകന്നീടും അനുസരിച്ചാല്‍.

തന്റെ വാത്സല്ല്യത്തെ നാ മറിയുന്നതോ-
സ്വയം യാഗമായ്‌ അര്‍പ്പിക്കുമ്പോള്‍,
തന്റെ കരുണയും തന്റെ വാത്സല്ല്യവും,
അറിയും നാം അനുസരിച്ചാല്‍.

നാഥന്‍ പാദാന്തികെ നല്‍കും കൂട്ടയ്മയോ-
നാഥന്‍ ചാരെ നടക്കുന്നതോ-
അവന്‍ വാക്കു കേട്ടു, അവന്‍ പാതെ പോകില്‍,
ഭയമേശാ അനുസരിച്ചാല്‍.