അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും, ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.@വെളിപ്പാടു 21:27

എമി ഡെക്ക് വാൾട്ടൻ (ഒന്നാം ചരണം) & മേരി എ. എസ്സ്. ഡെക്ക് (3-ഉം 4-ഉം ചരണങ്ങൾ), 'ചർച്ചു ഹിമ്നാരി' യിൽ നിന്നും, 1898. എല്ലാ വർഷവും പുതു വർഷ ഞായറാഴ്ച, മേരി ഡെക്കിന്റെ ഭർത്താവു ഹൾ എന്ന സ്ഥലത്തെ അദ്ദേഹത്തിന്റെ സെന്റ്‌ സ്റ്റീവൻ പള്ളിയിൽ കുഞ്ഞുങ്ങൾക്കായി ഒരു ആരാധന, നടത്താറുണ്ടായിരുന്നു. അവിടെ വച്ച് ഒരോ കുഞ്ഞിന്നും ഒരു വേദവാക്യവും, സന്ദർഭത്തിന്നു യോജിച്ച ഒരു ഗാനത്തിന്റെ വരികളും, ഒരു പ്രചോദന വാചകവും, ഒരു കാർഡിൽ അച്ചടിച്ചു നൽകാറുണ്ടായിരുന്നു. ഈ ഗാനം ആ ഗാനങ്ങളിൽ ഒന്നായിരുന്നു; എമി തന്റെ 'ക്രിസ്റ്റീസ് ഓൾഡ്‌ ഓർഗ്ഗൻ' എന്ന കഥ പുസ്തകത്തിൽ ഈ ഗാനത്തിന്റെ വരികൾ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. .

സിറ്റി ബ്രൈറ്റ്. 'ചിൽഡ്രൻസ് സ്പെഷ്യൽ സർവ്വീസ് പ്രസിദ്ധീകരിച്ച 'സോങ്ങ്സ് ഓഫ് ലൗ ആന്റ് മേഴ്സി' യിൽ നിന്നും. ജെയിംസ് എസ്സ്. ടൈലർ, 1876 (🔊 pdf nwc).

ശോഭിത പട്ടണം പാപദോഷങ്ങൾക്കു
പ്രവേശമില്ല, പ്രവേശമില്ല യാതൊരശുദ്ധിക്കും

രക്ഷകനേ! വന്നേൻ കുഞ്ഞാടേ കെഞ്ചുന്നേ
കഴുകിയെന്നെ, കഴുകിയെന്നെ രക്ഷിച്ചു കാക്കണേ!

കർത്താ! നിൻ ശക്തിയാൽ ശുദ്ധിയിൽ കാത്തെന്നെ
നിൻ പ്രിയ പൈതൽ, നിൻ പ്രിയ പൈതൽ ആക്കണം നീയെന്നെ

വീണ്ടെടുപ്പോർക്കുള്ള അങ്കിയണിഞ്ഞു ഞാൻ
കുറ്റമറ്റോനായ്, കുറ്റമറ്റോനായ് സ്വർപ്പുരം ചേരും ഞാൻ.