കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.@ഫിലിപ്പിയർ 4:4
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, മോറൽ ആന്റ് സേക്രഡ് പോംസ് 1744 (Rejoice, the Lord Is King). 4, 5, 6, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016. .

ആറോൺ വില്യംസ്, 1770 ൽ എഴുതിയ ' ന്യൂ യൂണിവേഴ്സൽ സാമോഡിസ്റ്റി'ൽ 148മത്തേതു. ജോൺ ഡർവാൾ (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

കർത്താവു വാഴുന്നു രാജനെ വന്ദിപ്പിൻ,
ദൈവജനങ്ങളെ! സന്തോഷിപ്പിൻ നിങ്ങൾ!
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.

ദൈവമായീടുന്ന രക്ഷകൻ വാഴുന്നു,
ദോഷങ്ങൾ നീക്കി താൻ മേലിൽ ഇരിക്കുന്നു
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.

ക്രിസ്തുവിന്റെ രാജ്യം എന്നും ഇരിക്കുന്നു,
അവൻ എല്ലാറ്റിന്മേൽ കർത്താവു ആകുന്നു
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.

ദൈവ വലഭാഗേ താൻ ഇരുന്നീടുന്നു,
ശത്രു തൻ പാദത്തിങ്കലായ് നമിക്കുന്നു.
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.

പാപങ്ങൾ മോചിച്ചു, ശത്രു താൻ തോറ്റോടി,
സാറാഫിൻ ആനന്ദം പൂകി മാനസങ്ങൾ,
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.

യേശു വരുന്നിതാ, ന്യായം വിധിക്കുവാൻ,
പ്രത്യാശയുള്ള തൻ ജനത്തെ ചേർത്തീടാൻ,
വേഗം കേൾക്കാം
ദൈവ കാഹളം,ഏവരും സന്തോഷിപ്പിൻ,