പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.@റോമർ 6:23

അജ്ഞാതം.

ജോൺ എച്ച്. സ്റ്റോക്ടൺ (1813–1877) (🔊 pdf nwc).

പാപം ചെയ്തതിനാ-ലുളവാം
ശാപം പോക്കുവതിന്നു നൃണാം
പാരിൽ വന്നൊരു ര-ക്ഷകനാം

പല്ലവി

യേശുമുമ്പിൽ വരിക
യേശു മുമ്പിൽ വരിക, വരിക,
യേശുമുമ്പിൽ വരിക,
കുരിശിലവൻ മരി-ച്ചു നിനക്കായ്
യേശുമുമ്പിൽ വരിക.

നിന്നുടെ യാതൊരു പുണ്യമതാൽ,
ഒന്നുമേ ഫലിക്ക; ആയതുമാൽ;
ഉണ്മയിൻ ജീർണ്ണമാം വസനം പോൽ,
യേശു മുമ്പിൽ വരിക—

പല്ലവി

തന്നരികിൽ വരും ഏ-വനെയും,
തള്ളുകയില്ലവനൊരുനാളും,
നല്ലൊരു സഖിയി-ല്ലവനോളം,
യേശു മുമ്പിൽ വരിക-

പല്ലവി

താങ്ങുന്നു രക്ഷകൻ വീണവരെ
ഉദ്ധരിച്ചീടുന്നു താണവരെ;
താത്വികരാക്കും താൻ അവരെ;
യേശു മുമ്പിൽ വരിക—

പല്ലവി

ചിന്നി നിനയ്ക്കായ് തൻ രുധിരം,
വർ-ണ്ണിച്ചീടാ മനു-ജന്നധരം
തന്നുടെ സ്നേഹ-ത്തിൻ മധുരം
യേശു മുമ്പിൽ വരിക—

പല്ലവി

മരണം പിടികൂടും മുമ്പിൽ,
ശരണം കൊള്ളുക നീ-യവനിൽ,
തരുമവ-നഭയം തൻ മടിയിൽ,
യേശു മുമ്പിൽ വരിക—

പല്ലവി

ഇന്നവനേകുക നിൻ ഹൃദയം;
നിന്നിൽ വസിക്കുമ-വൻ സദയം;
വന്നു നിൻ ഭാഗ്യമ-തിന്നുദയം,
യേശു മുമ്പിൽ വരിക—

പല്ലവി