ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.@2 കൊരിന്ത്യർ 2:14
ഛായാചിത്രം
കാതറീൻ വിങ്ക്വർത്ത് (1827–1878)

മാർട്ടിൻ റിങ്കാർട്ട്, സെർക്ക 1636 (നുൻ ടാങ്കറ്റ് അൽഗോട്ട് ); 'പ്രാക്സിസ് പിയെറ്റാറ്റിസ് മെലിക്ക' യിൽ യോഹാൻ ക്രൂഗർ (ബർലിൻ, ജർമ്മനി1647) ആദ്യമായി പ്രസിദ്ധീകരിച്ചു. ജർമ്മൻ ഭാഷയിൽ നിന്നും ഇഗ്ളീഷിലേക്കു തർജ്ജിമ ചെയ്തതു കാതറീൻ വിങ്ക്വർത്ത്, 1856 (Now Thank We All Our God). .

നുൻ ടാങ്കറ്റ് യോഹാൻ ക്രൂഗർ അവലംബം 1647; സ്വരക്രമീകരണം ഫീലിക്സ് മെൻഡൽസൺ, 1840 (🔊 pdf nwc). 'പ്രാക്സിസ് പിയെറ്റാറ്റിസ് മെലിക്ക' അറിയപ്പെട്ടാലും ഇതു ക്രൂഗർ അവലംബം ആണെന്നു കാണാം. ഈ രാഗം 1644 ൽ മാർട്ടിൻ റിൻകാർട്ട് എഴുതിയതാണെന്നു കാതറീൻ വിങ്ക്വർത്ത് കരുതുന്നു.

ഛായാചിത്രം
യോഹാൻ ക്രൂഗർ (1598–1662)

മുപ്പതു വർഷത്തെ യുദ്ധകാലമൊക്കെയും റിങ്കാർട്ട്, എന്ന ലൂഥറൻ പാതിരി, സാക്സണിയിലെ എലൻബർഗ്ഗിൽ ആയിരുന്നു. മതിലുകളാൽ ചുറ്റപ്പെട്ട എലൻബർഗ്ഗ് പട്ടണം, അതിന്റെ പടിവാതിലിലൂടെ ഇടമുറിയാതെ ഒഴുകിയ ഒരു അഭയാർത്ഥി പ്രവാഹത്തിന് സാക്ഷിയാകേണ്ടിവന്നു. സ്വീഡൻ പട്ടാളത്താൽ പട്ടണം ചുറ്റപ്പെട്ടു, ക്ഷാമവും, പകർച്ചവ്യാധികളും പരക്കെ വ്യാപിച്ചു.

എണ്ണൂറ് ഭവനങ്ങൾ തകർന്നടിഞ്ഞു. ആളുകൾ നശിക്കുവാനും തുടങ്ങി. ദിനം തോറും നടന്നുവന്ന ശവസംസ്കാരച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു പാതിരികൾ അതീവമായി കഷ്ടപ്പെട്ടു. ഒടുവിൽ പാതിരിമാരും ഒന്നൊന്നായി മരണമടഞ്ഞു. ഒടുവിൽ റിൻങ്കാർട്ട് ഒരാൾ മാത്രം അവശേഷിച്ചു. —ഒരു ദിവസം50 ശവസംസ്കാരങ്ങൾ നടത്തേണ്ടി വന്നു. ഒടുവിൽ സ്വീഡൻകാർ വലിയൊരു നഷ്ടപരിഹാരം (വീണ്ടെടുപ്പു തുക) ആവശ്യപ്പെട്ടപ്പോൾ പട്ടണമതിലുകളുടെ സംരക്ഷണ ഉപേക്ഷിച്ച് കരുണക്കായ് അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ധീരതയും,വിശ്വാസവും കണ്ട് സ്വീഡൻ പട്ടാള മേധാവി ആ കരാറിൽ ഇളവു ചെയ്തു. അധികം താമസിയാതെ മുപ്പതു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിക്കുകയും, റിങ്കാർട്ട് വൻ ആഘോഷകരമായ ആരാധനക്കു വേണ്ടി ഈ ഗാനം എഴുതുകയും ചെയ്തു. വളരെ നീണ്ടുനിന്ന കഷ്ടതയുടെ അവസാനമായി, ആശ്രയബോധത്തോടെയുള്ള വിശ്വാസത്തിന്റെയും, സ്തോത്രത്തിന്റെയും ഈ ഗാനം എഴുതുവാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതു അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ സാക്ഷ്യം ആയിരുന്നു.

ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷ-മായ്
ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോ-കം
നാനാ നന്മകളാൽ ശിശു പ്രായം മുതൽ
നമ്മെ താൻ നടത്തി അന്നേപോലിന്നുമേ

ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപ തന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തു സൂക്ഷിക്കട്ടെ

സ്തുതി സ്തോത്രമെല്ലാം ദൈവപിതാ പുത്ര-നും
അവരുമായി സ്വർഗേ വാഴുന്നോനും കൊടുപ്പിൻ
ഭൂസ്വർഗ്ഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും.