അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.@യോഹന്നാന്‍ 4:19
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

വില്യം ആര്‍. ഫെതര്‍ സ്റ്റോണ്‍, 1864 (My Jesus, I Love Thee). ഫെതര്‍ സ്റ്റോണിനു അന്നു 16 വയസ്സു ആയിരുന്നു. റവ. തോമസ്‌ കോശി (1857–1940).

ഈ ഗീതത്തിന്റെ രണ്ടു തർജ്ജിമകൾ ബഹുമാനപ്പെട്ട റവ. തോമസ്‌ കോശി അച്ചൻ എഴുതിയിട്ടുണ്ട്. അവ രണ്ടും അടുത്തടുത്തായി അദ്ദേഹത്തിന്റെ മകൻ ബഹു. റവ. ജോർജ്ജ് കോശി അച്ചൻ എഴുതിയ "ക്രിസ്തീയ ഗാനങ്ങളും രചയിതാക്കളും" (1973) എന്ന പുസ്തകത്തിൽ കൊടുത്തിട്ടുണ്ടു.

ഗോര്‍ഡന്‍ എടോണിനിറാം ജെ. ഗോര്‍ഡന്‍, 1876 (🔊 pdf nwc).

ഛായാചിത്രം
എടോണിനിറാം ജെ. ഗോര്‍ഡന്‍
1836–1895

എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ!
എൻ പാപയിമ്പം ഞാൻ വെടിയുന്നിതാ
എൻ കാരുണ്യ രക്ഷനായകനേ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
നീ കാൽവറിയിൽ വാങ്ങി മോചനത്തെ
ഹാ മുൾമുടിയാൽ മുറിവേറ്റവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

ഞാൻ ജീവമരണത്തിലും സ്നേഹിക്കും
ഞാൻ ജീവനാളെന്നും നിന്നെ വാഴ്ത്തീടും
ഞാൻ പാടുമന്ത്യ വായു നേരത്തുമെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

അനന്ത പ്രമോദമോടെ എന്നെന്നും
ഞാൻ വാനിൽ വണങ്ങി നിന്നെ ക്കൊണ്ടാടും
ഞാൻ പാടീടും മിന്നും മുടിവെച്ചങ്ങു
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ