ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.@മത്തായി 28:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഡാനിയേൽ ഡബ്ള്യൂ വിറ്റിൽ, 1893 (Moment by Moment); ആദ്യം പ്രസിദ്ധീകരിച്ചതു 1896ൽ. സൈമണ്‍ സഖറിയ, 2016.

വിറ്റിൽ മേയ് ഡബ്ള്യൂ. മൂഡി (🔊 pdf nwc).

ഛായാചിത്രം
ഡാനിയേൽ ഡബ്ള്യൂ വിറ്റിൽ
1840–1901

ഞാൻ ചിക്കാഗോയിലെ 'ലോക മേള' യിൽ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ ലണ്ടനിൽ നിന്നുള്ള ഹെൻറി വേലറി എന്ന അല്മായ പ്രാസംഗികൻ മേജർ വിറ്റിലിനോട് ഇങ്ങിനെ പറഞ്ഞു: ഐ നീഡ് ഡീ എവ്‌രി ഔർ (വേണം നിന്നെ എല്ലാ മണിക്കൂറും) എന്ന ഗാനം എനിക്ക് ഇഷ്ടമല്ല, എന്തെന്നാൽ ദിവസത്തിലെ ഓരോ നിമിഷവും എനിക്ക് അവനെ ആവശ്യമാണു. പിന്നീട് അധികം താമസിയാതെ മേജർ വിറ്റിൽ ഈ മനോഹര ഗാനം എഴുതി…[അദ്ദേഹം] അല്പം കഴിഞ്ഞു ആ കയ്യെഴുത്തു പ്രതി എന്റെ അടുത്തു കൊണ്ടുവന്നു പറഞ്ഞു, -ഞാൻ ഇതിന്റെ അഞ്ഞൂറ് കോപ്പി നല്ല കടലാസ്സിൽ അച്ചടിച്ചു അയാളുടെ സുഹൃത്തുക്കൾക്കു വിതരണം ചെയ്യുവാൻ കൊടുക്കുകയാണെങ്കിൽ, അതിന്റെ വരികളുടെയും രാഗത്തിന്റെയും പകർപ്പാവകാശം അയാൾ എനിക്ക് തരാം എന്നു. അദ്ദേഹത്തിന്റെ മകളും, പിന്നീട് വിൽ ആർ. മൂഡി യുടെ ഭാര്യയുമായിത്തീർന്ന മെയ് വിറ്റിൽ, ആണ് ഇതിനു രാഗം പകർന്നതു. മിസ്റ്റർ വിറ്റിൽ ആഗ്രഹിച്ചതിൻ പ്രകാരം ഞാൻ പ്രസ്തുത ഗീതം ഇഗ്ലണ്ടിലേക്കു അയക്കുകയും വാഷിംഗ്ടണിൽ പകർപ്പാവകാശം എടുത്ത അന്നു തന്നെ അവിടെ നിന്നും പകർപ്പാവകാശം എടുക്കുകയും ചെയ്‌തു.

ഇഗ്ലണ്ടിൽ ഈ ഗാനം വളരെ പ്രചാരം നേടി. പിന്നീട് ഈ ഗാനം സുപ്രസിദ്ധനായ തെക്കേ ആഫ്രിക്കയിലെ റവ. ആൻഡ്രൂ മുറേയുടെ കൈകളിൽ എത്തിച്ചേരുകയും അദ്ദേഹം ലണ്ടനിൽ സന്ദർശ്ശിച്ചപ്പോൾ അതു അദ്ദേഹത്തിന്റെ പ്രിയങ്കരമായ ഗാനമായി തീരുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞു മിസ്റ്റർ മുറേ നോർത്ത് ഫീൽഡ് [മസ്സാച്ചുസെറ്റെസ്] സന്ദർശ്ശിച്ചു, പുരുഷന്മാർക്കുള്ള യോഗം പള്ളിയിൽ വച്ചു നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങിനെ അഭിപ്രായപ്പെട്ടു, ഞാൻ ലണ്ടനിൽ വച്ചു കേട്ട ഒരു ഗാനം സാങ്കിക്കു അറിഞ്ഞിരുന്നെങ്കിൽ, അദ്ദേഹം ഒന്നു പാടിയിരുന്നെങ്കിൽ, എന്റെ വംശം മുഴുവനും അതു മുറുകെപ്പിടിക്കുമായിരുന്നു.

അത് ഏതു ഗാനമായിരുന്നു എന്നു അറിയാൻ ഞാൻ ആകാംക്ഷയുള്ളവനായിരുന്നു. പിന്നീട് അദ്ദേഹം ചൊല്ലി തന്നപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു: ഡോക്ടർ, ആ ഗാനം നാം നിൽക്കുന്നതിന്റെ അഞ്ഞൂറ് വാര ദൂരെ വച്ചാണ് എഴുതപ്പെട്ടതു എന്നു. വർഷങ്ങളോളം ഡോ. മുറേയും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ എല്ലാ യോഗങ്ങളിലും ഈ ഗാനം പാടിയിരുന്നു. തെക്കേ ആഫ്രിക്കയിൽ യുദ്ധകാലത്തു ഈ ഗാനം അവരുടെ ഏറ്റവും പ്രിയങ്കരമായ ഗാനമായി തീർന്നു.

സാങ്കി, pp. 190–91

യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ,
തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ,
യേശുവെ നോക്കീടും ശോഭിക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ.

പല്ലവി

തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം,
ശക്തി നൽകുമവൻ സ-ർവ്വ നേരം,
യേശുവെ നോക്കീടും ശോഭി-ക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ.

താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ,
താൻ ചുമക്കാത്തൊരു ഭാര-മില്ല,
താൻ പങ്കിടാത്തോരു ഖേദമില്ല,
ഓരോ നിമിഷവും താൻ കരുതും.

വേദനയോ, ദീന രോദനമോ,
തേങ്ങലോ, തീരാത്ത കണ്ണു-നീരോ,
ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ,
തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം,

താൻ പങ്കിടാത്തൊരു ക്ഷീണമില്ല;
താൻ സുഖമാക്കാത്ത രോഗ-മില്ല;
അടിപിണറിന്റെ വേദനയോ?
ചാരെയുണ്ടെന്നേശു സർവ്വ നേരം!