ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.@യോഹന്നാൻ 12:47

പ്രസ്‌കില്ല ജെ. ഓവൻസ്, ’സോങ്‌സ് ഓഫ് റെഡീമിങ്ങ് ലൗ. ജോൺ ആർ. സ്വീനി, ചാൾസ് സി. മെക്കബി, ട്യൂല്ലിസ് സി. ഒക്കെയിൻ, & വില്യം കിർക്ക് പാട്രിക്ക് (ഫിലാഡൽഫിയ, പെൻസിൽവാനിയ: 1882) (Jesus Saves). മേരിലാന്റിലെ ബാൾട്ടിമൂർ 'യൂണിയൻ സ്‌ക്വയർ മെത്തഡിസ്റ്റ് ചർച്ച്' സണ്ടേസ്‌കൂളിനു വേണ്ടി ഓവൻ ഈ ഗാനം എഴുതി. .

സാൽവേഷൻ (കിർക്ക്പാട്രിക്), വില്യം ജെ. കിർക്ക് (🔊 pdf nwc).

ഛായാചിത്രം
വില്യം ജെ. കിർക്ക്
1838–1921

മോദവാർത്ത കേട്ടു നാം
യേശു രക്ഷിക്കുന്നു
കേൾപ്പിനെല്ലാടവും
യേശു രക്ഷിക്കുന്നു
കടൽ കടന്നു കുന്നും
നാടു നീളെ ചൊല്ലുവിൻ
ഘോഷിപ്പിൻ കർത്തൻ ഹിതം
യേശു രക്ഷിക്കുന്നു

ഘോഷിപ്പിൻ കടൽമേലും
യേശു രക്ഷിക്കുന്നു
ദോഷിയോടൊക്കെ ചൊൽക
യേശു രക്ഷിക്കുന്നു
പാടുവിൻ ദീപങ്ങളെ
കടൽ സർവ്വം മുഴങ്ങെ
യോബേൽ ഘോഷിക്കും ഭൂമി,
യേശു രക്ഷിക്കുന്നു

കഷ്ടപ്പാടിൻ മദ്ധേ ചൊൽ
യേശു രക്ഷിക്കുന്നു
മൃത്യുവാൽ, തൻ ജീവനാൽ,
യേശു രക്ഷിക്കുന്നു
നെഞ്ചിൻ വാഞ്ച കൃപയ്ക്കായ്
കെഞ്ചുമ്പോൾ അഞ്ചാതെ ചൊൽ
കല്ലറമേൽ ഘോഷിക്കാം
യേശു രക്ഷിക്കുന്നു

ഘോഷിപ്പിൻ കാറ്റിൻ മാർഗ്ഗേ
യേശു രക്ഷിക്കുന്നു
ജാതികളിന്നാർക്കട്ടെ,
യേശു രക്ഷിക്കുന്നു
ആർക്കുവിൻ, പൂർണ്ണരക്ഷ
എല്ലാ കടൽ തീരത്തും
നമ്മുടെ ജയഗീതം
യേശു രക്ഷിക്കുന്നു