നമുക്ക് ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറെ വരം ഉണ്ട്.@റോമര്‍ 12:6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അല്‍ കാര്‍മൈന്‍സ്, 1974 (Many Gifts, One Spirit) (🔊 pdf nwc); ലെ ജനറല്‍ അസ്സംബ്ലിയില്‍ ആലപിക്കാനായ് ദി യുണൈറ്റെഡ് മെത്തഡിസ്റ്റു വിമെന്‍ കാര്‍മൈനില്‍ നിന്നും നിയോഗിച്ചെടുത്തത്. സൈമണ്‍ സഖറിയ, 2011;

മാറ്റങ്ങളിന്‍ നാഥന്‍ മാറ്റപ്പെടത്തോന്‍
സര്‍വ്വ വ്യാപിയായോന്‍ കൃപ നല്കുന്നോന്‍
അസ്ഥിര ഭൂയാത്രയില്‍ സ്തുതിപാടാന്‍ കൃ-പ- താ

പല്ലവി

പലതാം ദാനങ്ങള്‍ നല്‍കുന്നതോ ആത്മാവാം
നാനാത്വത്തിന്‍ നടുവിലും ഏകാത്മാവാല്‍ സ്തുതിക്കാം
ഏകനാം ദൈവം ശുദ്ധമാം വചനം
പാത കാട്ടുന്നു നടത്തീടുന്നു
സ്തോത്രമേ ദാനത്തിന്നും നാ-ഥ-നും

വര്‍ണ്ണങ്ങളിന്‍ നാഥന്‍, വര്‍ണ്ണനാതീതന്‍
വത്യാസമായ് നമ്മെ സൃഷ്ടിച്ചയച്ചോന്‍
ഇന്നിലെകള്‍ മായുമ്പോള്‍, സ്നേഹത്താല്‍ ഭയം നീക്ക

രാവിലെയിന്‍ നറുമ രാവിന്‍ പുതുമ
എന്നും സൃഷ്ടിക്കുന്നു സ്നേഹത്തിന്‍ പ്രഭ
നിഴല്‍ നീണ്ടകലുംമ്പോള്‍ താന്‍ നല്കുമേ വന്‍ കൃപ.