നീ ഉയരത്തിലേക്ക് കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി.@സങ്കീര്‍ത്തനങ്ങള്‍ 68:18
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ജോര്‍ജ്ജ് മത്തീസണ്‍, സേക്രഡ് സോങ്ങ്സ്, 1890 (Make Me a Captive, Lord). സൈമണ്‍ സഖറിയ, 2012.

ഡയാട്മാറ്റ, ജോര്‍ജ്ജ് ജെ.എല്‍വി, ഹിംസ് ഏന്‍ഷ്യന്റ് ആന്റ് മോഡേര്‍ണ്‍, 1868 (🔊 pdf nwc).

ഛായാചിത്രം
ജോര്‍ജ്ജ് ജെ.എല്‍വി
(1816–1893)

അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
ആയുധം വച്ചു കീഴടങ്ങാന്‍ നിര്‍ബന്ധിക്കെന്നെ
ഞാന്‍ ഏകാനായെന്നാല്‍ ഞാന്‍ വീണു പോമെന്നാല്‍
നിന്‍ ശക്തമാം കരങ്ങളാല്‍ വരിഞ്ഞിടേണമേ

മന-മതു തളരുന്നേ ചേരും-വരെ നിന്നില്‍
ലക്ഷ്യബോധമില്ലാതെ മുറ്റും കാറ്റിലലയുന്നേന്‍
നീ ബന്ധിച്ചില്ലെങ്കില്‍ നിഷ്ഫലമാണെല്ലാം
നിന്‍ സ്നേഹത്താല്‍ വരിഞ്ഞെന്നെ അമര്‍ത്യനാക്കുകേ.

ക്ഷീണിതന്‍ ഞാനത്രേ ശുശ്രൂഷചെയ്യുവാന്‍
അതിനുള്ള ശക്തി ധൈര്യം കേവലം തുച്ഛമേ
നീ നയിച്ചീടാതെ നയിക്കാന്‍ ഞാന്‍ ആക
നിന്‍ ശ്വാസം മാത്രംമൂലം എന്‍ കൊടി പറക്കുമേ

എന്‍ഹിതം ഇനി-മേല്‍ നിന്‍ ഇഷ്ടം ആകട്ടെ
രാജാവായി തീര്‍ന്നെന്നാലും കിരീടം നിന്‍ സ്വന്തം
വന്‍ പോരിന്‍ മദ്ധ്യേയും വിളങ്ങുമേയത്
നിന്‍ മാറിടത്തില്‍ ചേരുമ്പോള്‍ തന്‍ ജീവന്‍ കണ്ടെത്തും