നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.@യെശയ്യാവു 53:6
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

ഒറേഷ്യസ് ബോണാർ, 1843 (I Was a Wandering Sheep). റവ. തോമസ്‌ കോശി (1857–1940). മൂന്നാം ചരണം വിവര്‍ത്തനം ചെയ്തതു സൈമൺ സഖറിയ, 2016.

ലെബാനോൻ, ജോൺ സുണ്ടെൽ, 1855 (🔊 pdf nwc).

മാസ്സച്ചുസെറ്റ്സിലെ സ്ത്രീകൾക്കുള്ള സെമിനാരിയിലെ ഒരു ഉണർവ്വ് യോഗത്തിൽ പല വിദ്യാർത്ഥിനികളും ദുഷ്ടമനസ്സാൽ അത്മീയകാര്യങ്ങളോടു ശത്രുത കാണിപ്പാൻ തുടങ്ങിയിരുന്നു. ഇവരിൽ ഹെലൻ. ബി. എന്ന സ്ത്രീ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ഒരു പരിഹാസചിരിയോടെ വീക്ഷിച്ചിരുന്നു. പ്രാർത്ഥനയിൽ സംബന്ധിപ്പാനുള്ള ആഹ്വാനം പലപ്പോഴും നിഷ്ഫലം ആയിപ്പോയിരുന്നു. മറ്റു ക്രിസ്ത്യാനികൾക്ക്, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ മറ്റു ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.

ഒരു സായാഹ്നത്തിൽ, പ്രാർത്ഥനാ വാദ്യമേളക്കാർ കൂടിവന്നപ്പോൾ, വാതിൽ തുറന്നു ഹേലൻ. ബി. കടന്നു വന്നു. അവരുടെ കണ്ണുകൾ നിറഞ്ഞും മുഖം ശാന്തവും, വിറളിയും കാണപ്പെട്ടിരുന്നു. ആന്തരീകമായ പോരാട്ടം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. അവർ അവരുടെ ഇരിപ്പടത്തിൽ നിശബ്ദമായി വന്നിരുന്നു, യോഗം തുടർന്നു. ചില വരികൾ പാടി തീർന്ന ശേഷം രണ്ടു മൂന്നു പ്രാർത്ഥനകളും കഴിഞ്ഞപ്പോൾ അവരുടെ രീതി അനുസരിച്ച് ഓരോരുത്തരും അവരവർക്ക് ഇഷ്ടപ്പെട്ട ഗീതങ്ങളുടെ കുറച്ചു വരികൾ പാടി. ഓരോരുത്തരും ക്രമം അനുസരിച്ചു ഒന്നൊന്നായി പാടി ഒടുവിൽ പുതുതായി വന്നയാളിന്റെ ഊഴം വന്നു. തികച്ചും ഒരു മൂകത അവിടെ പരന്നു. ഒടുവിൽ നിലത്തുനിന്നും കണ്ണുകൾ ഉയർത്താതെ അവർ പാടി.

കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ

അവരുടെ ശബ്ദം പതുക്കെ ആയിരുന്നു, പക്ഷെ അവർ പാടിയപ്പോൾ ഓരോ വാക്കുകളും കേൾവിക്കാർക്കു വളരെ വ്യക്തം ആയിരുന്നു. ബോണറിന്റെ മനോഹരമായ് ഈ ഗാനത്തിന്റെ ഓരോ ചരണങ്ങളും അവർ ആവർത്തിച്ചു പാടിത്തീർന്നപ്പോൾ അവരുടെ കണ്ണുകൾ ഒഴികെ മറ്റൊരു കണ്ണുകളും ആ കൂട്ടത്തിൽ കണ്ണുനീർ അണിയാതിരുന്നില്ല.

നട്ടർ, p. 161

കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ
ഇടയൻ ചൊല്ലപ്രിയമായ
അടങ്ങാതാടയ്യോ
മുടിയനായി ഞാൻ
വീടും വെറുത്തവൻ
വെടിഞ്ഞെൻ താതൻ ചൊല്ലിനെ
കടന്നു പോയവൻ

ആടിനെ ഇടയൻ
മകനെ താതനും
മലതടം വൻ കാടതിൽ
മടിയാതെ തേടി
മരണാവസ്ഥയിൽ
മാ ക്ഷീണനായ് കണ്ടു
നൽ പ്രേമപാശം കൊണ്ടവർ
ബന്ധിച്ചു രക്ഷിച്ചു.

സ്നേഹം മൊഴിഞ്ഞവർ
തല-യുയർത്തിയേ
എൻ മുറിവുകെട്ടി സുഖമേകി
ആത്മാവേ പോറ്റിയേ
കളങ്കം പോറ്റിയേ
ശുദ്ധിയെ നൽകിയെ
വലഞ്ഞലഞ്ഞ സാധുവെ
സ്വർഗ്ഗത്തിൽ ചേർത്തല്ലോ

എന്നേശു ഇടയൻ
എന്നാത്മ സ്നേഹിതൻ
തൻ ചോരയാൽ കഴുകീട്ടു
താനേകി മാ സുഖം
കാണാ-താടെ തേടി
കണ്ടേറ്റി തോളിൽ താൻ
കയറി എന്നെ കൂടകം
താൻ കാത്തീടുന്നിതാ

കാടേറിയാടു ഞാൻ
അടങ്ങാത്തോൻ അയ്യോ
ഇടയൻ ചൊൽ നൽ തേനിപ്പോൾ
എൻ കൂടെനിക്കിമ്പം
മുടിയനായ് തീർന്നു.
വീടും വെറുത്തവൻ
എൻ താതൻ ചൊൽ
നൽ തേനിപ്പോൾ
എൻ വീടെനിക്കിമ്പം