
സി. ഓസ്റ്റിൻ മൈൽസ്, മാർച്ചു 1912 (In the Garden) (🔊 pdf nwc). സൈമണ്‍ സഖറിയ, 2013.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രഭാതത്തെക്കുറിച്ചുള്ള കഥ ഞാൻ വായിച്ചു…
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം മഗ്ദലന മറിയം അതിരാവിലെ ഇരുട്ടുള്ളപ്പോൾ കല്ലറക്കരികെ എത്തി.പെട്ടെന്നു യോസേഫിന്റെ തോട്ടത്തിലെ രംഗങ്ങൾ പൂർണ്ണമായും എന്റെ മനസ്സിൽ ചുരുളഴിയപ്പെട്ടു…തോട്ടത്തിലെ മൂടൽ മഞ്ഞിൽ നിന്നും ഒരു രൂപം ശങ്കിച്ചും, അടിവച്ചും, കണ്ണുനീരോടെ ഇടം വലം അത്ഭുതത്തോടെ ഉറ്റു നോക്കിയും, പുറത്തു വരുന്നു.നിറഞ്ഞ കണ്ണുകളോടെ എല്ലാ സ്വരത്തിലും ദുഃഖം തുളുമ്പുന്ന വാക്കുകളാൽ അവൾ മന്ത്രിക്കുന്നു,നിങ്ങൾ അവനെ എടുത്തു കൊണ്ടുപോയിട്ടുണ്ടെങ്കിൽ…കിളികളുടെ കളകളനാദം നിശ്ശബ്ദമാക്കും വണ്ണം മധുരമായ അവന്റെ സ്വരത്തിൽ അവൻ പറയുന്നു. യേശു അവളോട് പറഞ്ഞു,മേരി!അവന്റെ അധരത്തിൽ നിന്നുള്ള ഒറ്റ വാക്കിനാൽ ദീർഘനാഴിക നേരം അവൾക്കുണ്ടായിരുന്ന എല്ലാ ഹൃദയ വേദനകളും അകന്നു പോകുന്നു…എല്ലാ ഇന്നലെകളെയും ജീവിക്കുന്ന ഇന്നും, നിത്യമായ ഭാവിയും ഒപ്പിയെടുത്തിരിക്കുന്നു
തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
നൽ മഞ്ഞി-ന്റെ തുള്ളികൾ പൂവ്വിൽ!
എന്റെ കാതിൽ കേട്ടു തൻ നൽ ശബ്ദം
എൻ ദൈവ പുത്രൻ ചൊല്ലി:
പല്ലവി
ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും
തന്റെ സ്വ-ന്തമെന്നോതുമവൻ
ഞങ്ങൾ പങ്കു വച്ചീടും മാ-നന്ദം
ആരും എങ്ങും അറിയി-ല്ല
താൻ ചൊല്ലിൻ നൽ ശബ്ദമതോ
മ-ധുരം! കിളികളെ വെല്ലും
എന്റെ നാവിൽ തന്ന തൻ ഗാനം
ഹൃത്തിൽ മുഴ-ങ്ങി നിൽക്കും
അവനൊപ്പം ഉദ്യാനേ നില്ക്കും
എൻ ചുറ്റു-മി-രുട്ടു വീണാലും
പൊയ്ക്കൊള്ളുവാൻ യാചി-ച്ചാലും
ആകർ-ഷിക്കു-ന്നതെന്നെ