നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു.@ഉത്തമഗീതങ്ങൾ 1:2
ഛായാചിത്രം
ജോണ്‍ ന്യൂട്ടണ്‍
1725–1807

ജോണ്‍ ന്യൂട്ടണ്‍, ഓൾനി ഹിംസ് (ലണ്ടൻ: ഡബ്ള്യൂ. ഒലിവർ, 1779), ബുക്ക് 1, നമ്പർ 57 (How Sweet the Name of Jesus Sounds). തർജ്ജിമക്കാരൻ അജ്ഞാതം. 4, 6, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2018.

സെന്റ് പീറ്റർ (റൈനാഗിൾ) അലക്സണ്ടർ ആർ. റൈനാഗിൾ, 1836 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേശു നാമം എത്ര ഇമ്പം
കേൾപ്പാൻ വിശ്വാസിക്ക്
എൻ ദുഃഖം ഭയവും പോക്കും
എൻ ആലസ്യം നീക്കും

ആത്മ മുറിവിന്നൗഷധം
ഹൃദയേ ശാന്തത
ക്ഷീണിക്കുന്നോർക്കു വിശ്രമം
വിശക്കുകിൽ മന്നാ

ആ പാറമേൽ ഞാൻ പണിയും
ആ നാമം പരിച
ആഴമേറും കൃപാക്കടൽ
ആർക്കും നൽ സങ്കേതം.

*പാപിയാം എന്റെ യാചന
നിന്നാൽ സ്വീകരിക്കും
ദൈവ മകൻ ഞാൻ എന്നതാൽ
സാത്താൻ തോറ്റോടിപ്പോം

യേശു നാഥാ എന്നിടയാ
എന്നാചാര്യ ഗുരോ
എൻ ജീവൻ വഴി അന്തമേ
എൻ സ്തുതി കേൾക്കണേ.

*എൻ ശ്രമം, വാഞ്ച, ദുർബ്ബലം
തണുക്കുന്നെൻ സ്നേഹം
നിന്നെ ഞാൻ നേരിൽ കാണുമ്പോൾ
വേണ്ടുംപോൽ വണങ്ങും

അളവറ്റ നിൻ സ്നേഹത്തെ
നിവർന്നു ഘോഷിക്കും
നിൻ നാമാം പുണ്യസ്വരം
നിശ്ചയം എൻ രക്ഷ.