അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.@മത്തായി 26:36
ഛായാചിത്രം
:ജെയിംസ് മൊഡ്‌ഗോമറി (1771–1854)

ജെയിംസ് മോട്ഗോമറി, സെലക്ഷൻ ഓഫ് സാംസ് ആന്റ് ഹിംസ്, രചന തോമസ് കോട്ടറിൽ (ലണ്ടൻ: 1820) (Go to Dark Gethsemane). സൈമണ്‍ സഖറിയ, 2017.

റ്റോപ്ലാടി തോമസ് ഹേസ്റ്റിംഗ്‌സ്, 1830 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ (1951–)

രക്ഷിതാവെ കാൺക നീ, ഗെത്-സമനെ തോട്ടത്തിൽ,
അന്ധകാരെ കേഴുന്നു, ശത്രുവെ തകർത്തിടാൻ,
പോകല്ലേ കടന്നു നീ, പോയ് പഠിക്ക പ്രാർത്ഥിപ്പാൻ.

രക്ഷിതാവെ കാൺക നീ, പീഡകൾ താൻ ഏൽക്കുന്നു,
കയ്പു കാ-ടി, കുടിപ്പോൻ, മുൾകിരീടം ധരിപ്പോൻ,
പോകല്ലേ നീ അന്ധനായ്, പോയ് ചുമക്ക ക്രൂശിനെ.

രക്ഷിതാവെ കാൺക നീ, ഗാഗുൽദാ മലയതിൽ ,
ദൈവത്തിൻ അത്യത്ഭുതം, വാഗ്‌ദത്തത്തിൻ സംപൂർത്തി ,
നിവർത്തി-യായ്! ചൊല്ലി താൻ , പോയ് പഠിക്ക മരിപ്പാൻ.

ഓടിചെൽക കാണ്മാനായ്, രക്ഷിതാവിൻ കല്ലറ,
ശൂന്യം, ശാന്തം, മ്ലാനത, ആരെടുത്തു നാഥനെ?
ഉയിർത്ത എൻ രക്ഷകാ, ഉയിർപ്പാൻ പഠിപ്പിക്ക.