ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.@മത്തായി 24:35

അജ്ഞാതം.

ഹോരേഷ്യോ ആർ. പാമർ, 1868 (🔊 pdf nwc).

ഛായാചിത്രം
ഹോരേഷ്യോ ആർ. പാമർ
1834–1907

ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്‌
ജീവിച്ചിടും മർത്യർ മാ ധന്യരത്രേ
ഏതു നിലയിലും ഇരുൾ വെളിവിൽ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക

ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും
എങ്കിലും മമ വാക്യം നിൽക്കുമെന്നുമഹോ

ദൈവം സദാ കാലം വിശ്വസ്‌തനത്രേ
നീ അവിശ്വസി-ച്ചാലും നീ മാറിടാ താൻ
നിഷേധിക്ക തൻ സ്വഭാവത്തെയവൻ
യേശു അരുൾ ചെയ്‌ത വാക്കോർത്തുകൊൾക

നിൻ ആശ നശിച്ചു പോയീടുകിലും
തന്നിൽ സദാ നാളും നീ വിശ്വസിക്ക
മാ ശക്തനവൻ തൻ ജ്ഞാനമനന്തം
യേശു അരുൾ ചെയ്‌ത വാക്കോർത്തുകൊൾക

തന്നിലിടറാ-ത്തവർ ധന്യരെന്നും
സന്തതം നിനയ്ക്കു തൻ കൃപ മതി
വിശ്വസിക്കിൽ കാണും ദൈവമഹത്വം
യേശു അരുൾ ചെയ്‌ത വാക്കോർത്തുകൊൾക