വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.@സങ്കീർത്തനങ്ങൾ 95:1
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ക്രിസ്റ്റ്യൻ എച്ച്. ബേയ്റ്റ്മാൻ, സേക്രഡ് മെലഡീസ് ഫോർ ചിൽഡ്രൻ (ഏഡിൻബർഗ്ഗ്, സ്കോട്ട് ലാൻഡ്‌: 1843) (Come, Christians, Join to Sing). സൈമണ്‍ സഖറിയ, 2013.

മാഡ്രിഡ്‌ (ഇവാൻസ്, സ്പാനിഷ് പുരാതന രാഗം; ക്രമീകരണം ചെയ്തത് ഡേവിഡ് ഇവാൻസ്, 1927 (🔊 pdf nwc).

കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ!
സ്തോത്രങ്ങൾ രാജനു, ഹാലേലൂയ്യാ ആമ്മേൻ!
സർവ്വാത്മ ധ്വനിയാൽ- നാഥൻ സിംഹാസനേ-
സ്തുതിക്കു യോഗ്യനു, ഹാലേലൂയ്യാ ആമ്മേൻ!

ഉയർത്തീൻ മാനസം- ഹാലേലൂയ്യാ ആമ്മേൻ!
വാനം മുഴങ്ങട്ടെ- ഹാലേലൂയ്യാ ആമ്മേൻ!
നാഥനും മിത്രവും, നമുക്കവൻ തന്നേ,
തൻ സ്നേഹം വറ്റീടാ- ഹാലേലൂയ്യാ ആമ്മേൻ!

ക്രിസ്തനു സ്തോത്രമേ- ഹാലേലൂയ്യാ ആമ്മേൻ!
എൻ ജീവൻ പോയാലും- ഹാലേലൂയ്യാ ആമ്മേൻ!
സ്വർഗ്ഗീയ തീരത്തും, വാഴ്ത്തീടും തൻ നന്മ,
എന്നെന്നും പാടീടാം- ഹാലേലൂയ്യാ ആമ്മേൻ!