യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.@1 കൊരിന്ത്യർ 3:11
ഛായാചിത്രം
സാമുവേൽ എസ്സ്. വെസ്ലി
1810–1876

സാമുവേൽ ജെ. സ്‌റ്റോൺ, ലീറ ഫിഡേലിയം; ട്വൽവ് ഹിംസ് ഓഫ് ദി ട്വൽവ് ആർട്ടിക്കിൾസ് ഓഫ് ദി അപ്പോസിൾസ് ക്രീഡ് (ലണ്ടൻ: മെസേഴ്സ്. പാർക്കർ & കമ്പനി, 1866) (The Church’s One Foundation). തർജ്ജിമക്കാരൻ അജ്ഞാതം. *3-ഉം, 7-ഴും ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ഒറീലിയ, സാമുവേൽ എസ്സ്. വെസ്ലി, ചാൾസ് കിമ്പിളിന്റെ 'എ സെലക്ഷൻ ഓഫ് സാംസ് ആന്റ് ഹിംസിൽ' നിന്നും (ലണ്ടൻ: ജോൺ എഫ്. ഷാ, 1864), നമ്പർ 122 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സഭക്കേകാടിസ്ഥാ-നം തൻ കാന്തനാം ക്രിസ്തു,
വെള്ളം വചനം മൂലം അവൾ പുതു സൃഷ്ടി!
അവളെ വേൾക്കാൻ വാ-നം വെടി-ഞ്ഞു താൻ തേടി,
തൻ രക്തം ചൊരിഞ്ഞ-താൽ ജീവൻ അവൾ നേടി.

നാനാ ജാതിക്കാരെ-ന്നാൽ ഒ-ന്നവർ ഈ ഭൂമൗ,
നീട്ടൊന്നത്രെ രക്ഷ-യ്‌ക്കു കർത്തൻ വിശ്വാസവും,
ജനനം, സ്തുതി ഒ-ന്നു, വിശു-ദ്ധ ഭോജനം,
ഏകാശ അവർ ലാ-ക്കു കൃപയാൽ നിറഞ്ഞു.

*സഭയ്ക്കു നാശമി-ല്ല; കർത്തനത്രേ രക്ഷ!
പോറ്റുന്നവനും നാ-ഥൻ, നൽ അന്ത്യത്തോളവും,
ശത്രുക്കൾ വെറുത്താ-ലും, മിത്രം മറന്നാലും,
ജയം കൊള്ളും മാ സ-ഭ ശത്രുവെ തോല്പിക്കും.

ലോകർക്കാശ്ചര്യം നി-ന്ദ പീഡ ഞെരുക്കവും,
ശീശ്മ, ഇടത്തൂടാ-ലും, ഭിന്നിച്ചും കാൺകയാൽ,
ശുദ്ധർ നോക്കി കര-യും, എത്ര നാൾക്കീവിധം;
വേഗം വ്യാകുലം മാ-റും വരും നിത്യാനന്ദം!

പോരാട്ടം, സങ്കട-ങ്ങൾ പ്രയത്നം ഇരിക്കെ,
വാഞ്ചിക്കുന്നുണ്ടു സ-ഭ പൂർണ്ണ ശാന്തതയെ.
കാത്തിരിക്കും മഹ-ത്വം ദർശ്ശി-ക്കും നാൾ വരെ;
ജയം കൊള്ളും മാ സ-ഭ ആശ്വസിക്കും വരെ!

ഭൂവിൽ ത്രിയേകനോ-ടു സംസർഗ്ഗം സഭയ്ക്കു,
ജയിച്ച ശുദ്ധരോ-ടു രഹസ്യ കൂട്ടായ്മ.
ഹാ! ശുദ്ധർ ഭാഗ്യവാ-ന്മാർ ഞങ്ങളോ അവർ പോൽ,
സ്വർഗേ താഴ്മയായ് വാസം ചെയ്യാൻ അരുൾ കർത്താ.

*ഖേദമൊഴിക്കും നാ-ഥാ നിൻ കൃപ തരിക!
താഴ്മയുള്ളവരെ-പോൽ നിൻ കൂടെ വാഴുവാൻ.
പിസ്ഗാ മലയ്ക്കുക-ലെ ജീവനദിക്കരെ,
നീ കാന്തയെ വേൾക്കുമ്പോൾ എക്കാലവും വാഴാൻ.