കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.@ലൂക്കോസ് 2:11
ഛായാചിത്രം
പി. വി. തൊമ്മി (1881-1919)

പി. വി. തൊമ്മി (1881-1919).

ഫിലിപ്പ് പി. ബ്ലിസ്സ്, 1874 (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ് (1838-1876)

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം- തീർത്തു പേ-യധികാരം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു
വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ
ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ
കാണും ശിശുവിനെ നാം താണുവണങ്ങിടേണം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ
സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ
ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്-