ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.@യോഹന്നാന്‍ 3:5
ഛായാചിത്രം
റവ. ജെ. ജോസഫ് (1917-2008)

വില്യം റ്റി. സ്ലീപ്പര്‍, 1877 (Ye Must Be Born Again). റവ. ജെ. ജോസഫ്, 1955.

ജോര്‍ജ് സി. സ്റ്റെബിന്‍സ് (🔊 pdf nwc). മാസ്സച്ചുസെറ്റ്സിലെ വോര്‍സെസ്റ്റര്‍ എന്ന സ്ഥലത്ത് ഡോ. ജോര്‍ജ് പെന്തക്കൊസ്തു നടത്തിയിരുന്ന ഉണര്‍വ്വ് യോഗങ്ങളില്‍ കൈത്താങ്ങല്‍ കൊടുക്കവേ സ്റ്റെബിന്‍സ് രജിച്ചതാണ് ഈ ഗാനം.

ഛായാചിത്രം
ജോര്‍ജ് സി. സ്റ്റെബിന്‍സ് (1846-1945)

ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
ശരി മാര്‍ഗ്ഗമാരായാന്‍ രക്ഷ നേടാന്‍
അവനേറ്റം ലളിതമായ് സത്യമായ് ഓതി
വീണ്ടും ജനിക്കണം

പല്ലവി

നീ വീണ്ടും ജനിക്കണം- നീ വീണ്ടും ജനിക്കണം
ഞാന്‍ സത്യമായ് സത്യമായ് നിന്നോട് ചൊല്ലുന്നു
വീണ്ടും ജനിക്കണം

നരരേ നിങ്ങള്‍ ഈ വാക്കിനെ കേള്‍പ്പിന്‍
പരനേശുവോതിയ സത്യവിജ്ഞാനം
ഈ ദൂതു കേട്ടിന്നു പാഴില്‍ പോകാതെ
വീണ്ടും ജനിക്കണം

പല്ലവി

ഭാസുരമായോരന്തം ഗമിപ്പോരേ
രക്ഷണ്യ ഗാനമൊന്നായ് പാടുവോരേ
നിത്യമാം ജീവനെ കൈക്കൊള്‍വതിന്നു
വീണ്ടും ജനിക്കണം

പല്ലവി

നിന്നുള്ളം കാണാന്‍ കൊതികൊള്ളുന്ന കര്‍ത്തന്‍
ധന്യനായ് സ്വര്‍ലോകെ കാവല്‍ നില്‍ക്കുന്നു
ശ്രദ്ധയായ് കേള്‍ക്കുകവന്‍ മധുരോക്തി
വീണ്ടും ജനിക്കണം

പല്ലവി