അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു.@യെശ്ശയാവ് 53:3
ഛായാചിത്രം
റവ. തോമസ്‌ കോശി (1857-1940)

വില്ല്യം ഡബ്ല്യൂ. ഹൌ, 1867 ലെ 'സപ്ലിമെന്റ് റ്റു മോറൽ ആന്റ് ഹൌ'സ് സാംസ്' ആന്റ് ഹിമ്സിൽ പുറത്തുവന്നു (Who Is This, So Weak and Helpless?). റവ. തോമസ്‌ കോശി (1857-1940).

ഐഫിയോനിഡ്, ജോണ്‍ എ. ല്ലോയ്ഡ്, സീനിയർ (1815-1874) (🔊 pdf nwc).

ഛായാചിത്രം
William W. How (1823-1897)

എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
പശുക്കൂട്ടിൽ പിറന്നോനീ-ജീർണ്ണ വസ്ത്രം പുതച്ചോ?

സ്രിഷ്ടിക്കൊക്കെ ജീവനാഥൻ-എന്നെന്നേക്കും ദൈവം താൻ
ഉന്നതനാമീമഹേശൻ- ജാതം ചെയ്തോ ഈ വിധം?

അപ്പമോ വത്രമോ വീടോ-ഏതു മില്ലാതുഴലും
ദുഃഖമുള്ളോരിവനാരോ-സാത്താൻ മേലധികാരി

ദൈവമാം രക്ഷകനേശു-സ്വർഗ്ഗത്തിൽ താൻ നമുക്കു
ഭവനങ്ങളൊരുക്കുന്നു ഇല്ല കണ്ണീരവിടെ

ചോര ചിന്തിയൊഴുകാനും-നിന്ദാ നിഷേധങ്ങളാൽ
ഹാസ്യമാക്കപ്പെടുവാനും-ഹേതുവായോരിവനാർ?

ദാനം കൃപ തൻ സഭമേൽ-ചൊരിയും മാ ദൈവം താൻ
പ്രതികാരം ശത്രുവിന്മേൽ-നീതിയായ് നടത്തും താൻ

അക്രമികളോടു കൂടെ-ആണികളാൽ ക്രൂശിന്മേൽ
തൂങ്ങി നിന്ദ ദുഷികളെ-ഏറ്റീടുന്ന ഇവനാർ?

ഉന്നതെയാദ്യന്തമായ് ജീ-വിക്കും ദൈവം താനിവൻ
വാഴുന്നു താൻ നിത്യനായി-സ്വർണ്ണ നഗരമതിൽ.