അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.@ലൂക്കോസ് 2:8-9

നാഹും ടെയ്റ്റ്, 1700 (While Shepherds Watched Their Flocks); ടെയ്റ്റ് & ബ്രാഡിസ് സാൾറ്ററിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു, 1702.

വിഞ്ചസ്റ്റർ ഓൾഡ്‌, എസ്റ്റെസ് സാൾറ്റർ, 1592 (🔊 pdf nwc)

ആട്ടിടയർ രാത്രികാലെ കൂട്ടമായ്‌ പാർക്കവേ
ദൈവ ദൂതർ വന്നിറങ്ങി ദിവ്യശോഭയോടെ

വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ ലോകത്തിന്നൊരുപോൽ
സന്തോ-ഷം പ്രീതി ചേർന്നീടും വാർത്ത ചൊൽവേൻ ഇന്നു

ഇന്നീ ഭൂമൗ നിങ്ങൾക്കായി ക്രിസ്തുവാം രക്ഷിതാ
ബേത്ലഹേമിൽ ജാതനായി ചിന്ഹമതിന്നിതാ

തത്ര കാണും സ്വർഗ്ഗ ശിശു ഹീനമാം ഗോശാലെ
ജീർണ്ണവസ്ത്രം മൂടി കാണ്മൂ- സാധുവാം പൈതലേ

ഏവം ദൂതൻ ചൊല്ലും നേരം ഹാ! വൻ ദൂത സംഘം
വന്നു-കൂടി ഭൂരി ശോഭ എങ്ങുമേ നിറഞ്ഞു

ഉര ചെയ്താർ ഉന്നതത്തിൽ ദൈവത്തിനു പാരം
മഹ-ത്വ മത്യധികമായ് ഭൂമിയിൽ ശാന്തിയും