ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.@മത്തായി 2:1-2
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ജോണ്‍ എച്ച്. ഹോപ്കിൻസ് ജൂനിയർ, 1857 (We Three Kings) (🔊 pdf nwc). സൈമണ്‍ സഖറിയ, 2013.

ഛായാചിത്രം
ജോണ്‍ എച്ച്. ഹോപ്കിൻസ് ജൂനിയർ (1820-1891)

ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്

പല്ലവി

ഓ…ഓ…അത്ഭുതമായ് രാത്രിയിൽ
രാജകീയ താരകം
ദിവ്യ ശോഭ നോക്കി നോക്കി
പ-ടിഞ്ഞാറ്റേ-ക്കോടുന്നു

ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ

കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്‌
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും

കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ

മഹത്വ-വാൻ ഉയിർത്തതു കാണ്‍
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ