എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു.@യോഹന്നാൻ 9:4
ഛായാചിത്രം
ഏന എൽ.കോഗിൽ
1836–1907

ഏന എൽ.കോഗിൽ 1854, ‘ദി നൈറ്റ് കമ്മത്ത്’ എന്ന പേരിൽ ഒരു കവിതയായി ആദ്യം ഇതു പ്രസിദ്ധീകരിച്ചു. ഗാനമായി അംഗീകരിച്ചു പ്രസിദ്ധീകരിച്ചതു 1864-ൽ ലോവൽ മേസൺ ആണു. കോഗിൽ ഇതു 18 വയസ്സുള്ളപ്പോൾ ആണു ഈ ഗാനം എഴുതിയതു. .

വർക്ക് സോങ്ങ്, ലോവൽ മേസൺ, 1864 (🔊 pdf nwc).

ഛായാചിത്രം
ലോവൽ മേസൺ
1792–1872

രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തു-കൊൾ
പ്രഭാതമഞ്ഞിൻ കാ-ലേ
പു-ല-രുന്തോറും
കാഠിന്യമേറും ചൂ-ടിൽ
ചെയ്തുകൊൾ പ്രയത്നം
അദ്ധ്വാനം തീരും രാ-ത്രി
വന്നീടുന്നിതാ

രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അ-ത്യുച്ച സമയ-ത്തും
നൽ പ-കലിലും
വിശ്രാമം വരും വേ-ഗം
ബദ്ധപ്പെട്ടോടുക;
അദ്ധ്വാനം ഇല്ലാ രാ-ത്രി
വന്നിടുന്നിതാ

രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അസ്തമയത്തിങ്കലും
പ്ര-ഭാ-ന്ത്യത്തിലും
പോയ് മറയുന്നെ പ-കൽ
അദ്ധ്വാനം തീർത്തു-കൊൾ
അന്ധകാരമാം രാത്രി
വന്നിടും മുമ്പെ.