മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു.@വെളിപ്പാടു 20:12
ഛായാചിത്രം
ജെയിംസ് എം.ബ്ലാക്ക്
1856–1938

ജെയിംസ് എം.ബ്ലാക്ക്, ‘റിവൈവൽ ഹിംസ്’ എന്ന പുസ്തകത്തിൽ നിന്നും. തിരഞ്ഞെടുത്തു, ക്രമീകരണം ചെയ്തു, തിരുത്തലുകൾ ചെയ്തതു, ജെ.എം.കെർ (ടൊറോന്റോ, ഒൺടാറിയോ, കാനഡ: വില്ല്യം ബ്രിഗ്‌സ്, 1889) (When the Roll Is Called Up Yonder) (🔊 pdf nwc). അക്കാദമി അവാർഡ് ലഭിച്ച 'സർജന്റ് ന്യുയോർക്ക്' എന്ന സിനിമയിൽ ഈ ഗാനം ആലപിച്ചിട്ടുണ്ടു. വോല്‍ബ്രീറ്റ് നാഗല്‍.

ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

പെൻസിൽവാനിയയിലെ 'വില്ല്യംസ്പോർട്ട്' എന്ന സ്ഥലത്തെ ഒരു സണ്ടേസ്കൂൾ അദ്ധ്യാപകനും യങ്ങ് പീപ്പിൾസ് സൊസൈറ്റി യുടെ അദ്ധ്യക്ഷനും, ആയിരിക്കെ - ഈ ഗാനത്തിന്റെ രചയിതാവ് ഇങ്ങിനെ പറയുന്നു, ഒരിക്കൽ ഒരു മദ്യപാനിയുടെ മകളും വൃത്തി ഹീനവേഷധാരിയും ആയ, പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയെ കണ്ടുമുട്ടി; സണ്ടേസ്‌കൂളിലേക്കുള്ള എന്റെ ക്ഷണം അവൾ സ്വീകരിക്കയും 'യങ്ങ് പീപ്പിൾസ് സൊസൈറ്റി' യുടെ അംഗമാകുകയും ചെയ്തു. ഒരു സന്ധ്യയിലെ സമർപ്പണ-യോഗത്തിൽ, പേർവിളിക്കുമ്പോൾ അംഗങ്ങൾ വേദവാക്യങ്ങൾ ആവർത്തിച്ച് പറഞ്ഞപ്പോൾ അവൾ മാത്രം മൗനമായി നിന്നു. കുഞ്ഞാട്ടിന്റെ ജീവന്റെ പുസ്തകത്തിൽ നിന്നും നമ്മുടെ പേർ വിളിക്കുമ്പോൾ നമ്മിൽ ഒരാൾ അവിടെ ഇല്ലാതെപോയാൽ, എന്തു ഖേദമുണ്ടാകും; ഞാൻ പറയും. ' ഓ ദൈവമേ എന്റെ പേർ നീ മേലിൽ നിന്നും വിളിക്കുമ്പോൾ, വിളി കേൾക്കുവാൻ ഞാൻ ഉണ്ടാകണമേ!' അന്നു അവസരോചിതമായി പാടുവാൻ ഒരു ഗാനവും പുസ്തകങ്ങളിൽ കാണാൻ എനിക്കു കഴിഞ്ഞില്ല. ഞങ്ങൾ യോഗം അവസാനിപ്പിച്ച് ഭവനത്തിലേക്ക് മടങ്ങുമ്പോൾ അത്തരം സന്ദർഭങ്ങളിൽ പാടുവാൻ ഒരു ഗാനം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു. 'എന്തുകൊണ്ട് നിനക്കു തന്നെ രചിച്ചുകൂടാ?' എന്നൊരു ചിന്ത മനസ്സിൽ വന്നു. എനിക്കു അങ്ങിനെ ഒരു ഗാനം എഴുതുവാൻ കഴികയില്ല എന്നു കരുതി ആ ചിന്ത ഞാൻ ഉപേക്ഷിച്ചു.

ഭവനത്തിൽ എത്തിയപ്പോൾ ഞാൻ വളരെ വ്യാകുലനായി കാണപ്പെട്ടതിനാൽ എന്റെ ഭാര്യ കാര്യം ആരാഞ്ഞെങ്കിലും ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. അതിനു ശേഷം ഒന്നാമത്തെ ചരണം മുഴുവനായി മനസ്സിൽ പൊന്തിവന്നു. പതിനഞ്ചു മിനിറ്റുകൾ കൊണ്ട് എനിക്ക് മറ്റു രണ്ട് ചരണങ്ങളും രചിക്കുവാൻ കഴിഞ്ഞു. പിന്നീട് പിയാനോയുടെ അടുക്കൽ ചെന്നു, വായിച്ചപ്പോൾ തന്നെ ഇന്നു ഗാനസമാഹാരങ്ങളിൽ ഉപയോഗിക്കുന്ന അതേ രാഗം അൽപാൽപമായി എഴുതി. പിന്നീട് ഒരിക്കലും അതിലെ ഒരു വാക്കോ രാഗത്തിലെ ഒരംശമോ മാറ്റുവാൻ എനിക്കു ധൈര്യം വന്നിട്ടില്ല.

സാങ്കി, പേജുകൾ: 302–03

കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനി-ക്കുമ്പോള്‍,
നിത്യമാം പ്രഭാത ശോഭി-തത്തിന്‍ നാള്‍,
പാര്‍ത്തലേ രക്ഷപ്പെട്ടോ-രക്കരെക്കൂടി ആകാശേ,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും.

ക്രിസ്തനില്‍ നിദ്ര കൊണ്ടോരീ-ശോഭിത പ്രഭാതത്തില്‍,
ക്രിസ്തുശോഭ ധരി-പ്പാനുയിര്‍ത്തു താന്‍,
ഭക്തര്‍ ഭ-വനെ ആകാശ-മപ്പുറം കൂടീടുമ്പോള്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാ-നം ഞാന്‍ ചെയ്തിങ്ങനെ,
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍,
പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തീ-ജീവിതാന്ത്യത്തില്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.