അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.@യോഹന്നാന്‍ 19:18
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആഫ്രിക്കന്‍-അമേരിക്കന്‍ സ്പിരിച്വല്‍ (Were You There?) (🔊 pdf nwc). സൈമണ്‍ സഖറിയ, 2011;

നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
കാന്തനെ മര ക്രൂശിലേറ്റിയെ
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

ഈശനെ മര ക്രൂശില്‍ ഏറ്റിയോ?
കാല്‍കരം ആണിപാടാല്‍ കീറിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

വാരിയില്‍ അവര്‍ കുന്തം കേറ്റിയോ?
രക്തം എന്നുടെ പേര്‍ക്കായ്‌ ചീറ്റിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാക്കി നീ?

സൂര്യന്റെ ശോഭ മാഞ്ഞുപോയപ്പോള്‍—
ഭൂതലം കൂരിരുട്ടിലാണ്ടാപ്പോള്‍—
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ ക്കി നീ?

നാഥന്മേല്‍ ശവ ശീല ചുറ്റിയോ?
കല്ലറക്കവര്‍ കാവല്‍ നിര്‍ത്തിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

കല്ലറയുടെ കല്ലുരുണ്ടപ്പോള്‍—
വാനില്‍ താന്‍ അന്നുയിര്‍ത്തെണീ-റ്റപ്പോള്‍
ഓ! മോദം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! ഭാഗ്യം! ഭാഗ്യം! ഭാഗ്യം!
വാഴും ഞാന്‍ തന്റെ സ്വര്‍ഗ്ഗ സീയോനില്‍