പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.@നെഹമ്യാവു 9:3
ഛായാചിത്രം
റോബർട്ട് ലോറി (1826-1899)

അജ്ഞാതം.

ഹാൻസൻ പ്ലെയ്സ്, റോബര്‍ട്ട് ലോറി, 1864 (🔊 pdf nwc).

വിശുദ്ധ ദൈവ കല്പന അശേഷം ലംഘിച്ചേൻ ഞാൻ
എൻ രക്ഷകൻ കുരിശിന്മേൽ മരിച്ചല്ലോ എൻ പേർക്കു

പല്ലവി

അത്യത്ഭുതം ആയുള്ളതാം
ക്രിസ്തേശുവേ നിൻ ദിവ്യ സ്നേഹത്താൽ
നിന്നുടെ കുരിശിങ്കലേക്കായ്
എന്നെ ആകർഷിക്കുകേ

തൻ സ്നേഹത്തെ ഇന്നുവരെ നിസ്സാരമാക്കിയോൻ ഞാൻ
തൻ നീതിയുടെ വാളിനാൽ എന്നെ വെട്ടാതിരുന്ന

സദയം സ്നേഹമോടെ എൻ ഹൃദയവാതിലിങ്കൽ
എപ്പോഴും നിന്നിപ്പാപിയോട് അപേക്ഷിക്കുന്നഹോ താൻ

പ്രസാദകാലമാം ഇതിൽ വാത്സല്യ രക്ഷിതാവിൻ
കാരുണ്യ വിളി കേട്ടു തൻ അരികിൽ വന്നീടുവാൻ