അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.@സങ്കീർത്തനങ്ങൾ 150:2
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

റവ. തോമസ്‌ കോശി (1857–1940).

ഗോര്‍ഡന്‍ എടോണിനിറാം ജെ. ഗോര്‍ഡന്‍, 1876 (🔊 pdf nwc).

ഛായാചിത്രം
എടോണിനിറാം ജെ. ഗോര്‍ഡന്‍
(1836–1895)

വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ
സാഷ്ടാംഗം വീ-ഴുവിൻ സ്വ-ർഗ്ഗ ദൂതരെ
രാ-ജമുടി കൊണ്ടുവ-ന്നേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

ദൈവത്തിൻ ബലിപീഠത്തിങ്കൽ നിൽക്കും
രക്ത-സാക്ഷികളെ-നിങ്ങളെന്നേക്കും
പുകഴ്ത്തീടുവിനേശാവിൻ കൊമ്പിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

തെരഞ്ഞെടുത്ത ഇസ്രായേൽ വംശമേ
വീണ്ടെടുപ്പിൻ അംശക്കാരായവരെ
കൃപയാൽ രക്ഷചെയ്ത യേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

യേശുവിൻ കയ്പേറും പാനപാത്രത്തെ
മറന്നിടാതുള്ളെല്ലാ പാപികളേ
നിരത്തിൻ ജയ ചിഹ്നങ്ങൾ തൻ പാദേ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്

ഭൂലോകയഖിലവാസികളെ
ജാതിവംശഗോത്രങ്ങൾ സർവ്വരുമേ
കൊടുപ്പിൻ പ്രതാപം മുഴുവനായി
മുടിവെച്ചീടുവിൻ സർവ്വാധിപനായ്

നാമും ചേർന്നാ മഹാസദസ്സതുങ്കൽ
തൻ പാദം തന്നിൽ ചേർന്നങ്ങു വീണെങ്കിൽ
ആ നിത്യ സംഗീതം നാം പാടീടുവാൻ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്