യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.@മാർക്കോസ് 1:6
ഛായാചിത്രം
ചാൾസ് കോഫിൻ (1676-1749)

ചാൾസ് കോഫിൻ (1676-1749) (എക്സീറ്റ്‌ കുനീസ്‌ പ്രറ്റിയോസൂസ്‌ ഇൻഫാൺസ്‌). ലാറ്റിനിൽ നിന്നും ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്തതു ഐസക്ക് സി. വില്യംസ്, 'ഹിംസ് ട്രാൻസ്‌ലേറ്റഡ് ഫ്രം ദ പറിസ്യൻ ബ്രിവ്യറി' (ലണ്ടൻ: ജെ.ജി.എഫ്. & ജെ.റിവിങ്ങ്ടൺ 1839), പേജുകൾ, 209-10. സൈമണ്‍ സഖറിയ, 2017.

ജോ ഉതുപ്പ്, 2017 (🔊 pdf nwc).

ഛായാചിത്രം
ജോ ഉതുപ്പ് (1988-)

തൊട്ടിലിലാട്ടും പൈ-ത-ലോ,
തൻ വേ-ല-ക്കായ്!
പാപമില്ലാത്തോൻ വന്നല്ലോ-
തൻ ശുശ്രൂഷക്കായി ഇന്നി-പ്പോൾ-
തൻ ഭോ-ജന-മോ കാ-ട്ടു-തേൻ!

പാഴ് മരുഭൂവിൻ ഗു-ഹ-യിൽ-
വൻ പാ-റ-മേൽ,
മാറ്റൊലി മാത്രം കേൾ-ക്കു-ന്നു,
തേനീച്ച കൂടിൻ ആ-ര-വം-
പർവ്വത ചോലാ നാ-ദ-വും!

വൻ ദൃഢ ഗാത്രൻ യോ-ഹ-ന്നാൻ-
തൻ വ-സ്ത്ര-മോ-
ഒ-ട്ടകരോമം തൻ ദേഹേ,
വൃത്തിയായ് മുറ്റും ചുറ്റുന്നു;
ഭക്ഷണമോ നൽ കാ-ട്ടു-തേൻ!

ആശയാൽ ആത്മം നീറുന്നു-
ര-ക്ഷ-പ്പെ-ടാൻ.
സാത്താൻ തൻ കയ്യിൽ വീഴാതെ-
ദേശം മനം മാ-റ്റീ-ടുവാൻ;
മക്കൾ പിതാവിൽ ചേർ-ന്നീ-ടാൻ!

സൃഷ്ടി കർത്താവാം താതനു-
സ്തോ-ത്രം പാടാം.
വൻ ക്ഷമ നൽകും പുത്രനും,
നൽ വഴി കാട്ടും ആത്മന്നും,
എന്നെന്നും സ്തോത്രം അ-ർപ്പി-ക്കാം!