ഞാന്‍ തക്ക സമയത്തു മഴ പെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.@യെഹസ്കെയേല്‍ 34:26
ഛായാചിത്രം
റവ. തോമസ്‌ കോശി (1857-1940)

ഡാനിയേല്‍ ഡബ്ലിയൂ. വൈറ്റ്., 1883 (There Shall Be Showers of Blessing), ഗോസ്പല്‍ ഹിംസ് നമ്പര്‍ 4. -ല്‍ ആദ്യമായ് പ്രസിദ്ധീകരിക്കപ്പെട്ടു. റവ. തോമസ്‌ കോശി (1857-1940).

ജെയിംസ് മെക്ക്ഗ്രനഹാന്‍ (🔊 pdf nwc).

ഛായാചിത്രം
ജെയിംസ് മെക്ക്ഗ്രനഹാന്‍ (1840-1907)

ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ
മേല്‍ നിന്നു രക്ഷകന്‍ നല്‍കും ആശ്വാസ കാലങ്ങളെ

പല്ലവി

ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി വന്‍ മഴ താ ദൈവമേ

ആശ്ശിസ്സാം മാരി ഉണ്ടാകും വീണ്ടും നല്ലുണര്‍വ്വുണ്ടാം
കുന്നു പള്ളങ്ങളിന്മേലും വന്‍ മഴയിന്‍ സ്വരം കേള്‍

ആശ്ശിസ്സാം മാരി ഉണ്ടാകും ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വഗ്ദത്തമോര്‍ത്തു നല്‍വരം തന്നീടുക

ആശ്ശിസ്സാം മാരി ഉണ്ടാകും എത്ര നന്നിന്നു പെയ്കില്‍
പുത്രന്റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍

ആശ്ശിസ്സാം മാരി ഉണ്ടാകും കര്‍ത്തനില്‍ ആശ്രയിക്കില്‍
ആശ്വാസ കാലമുണ്ടാകും തന്‍ വഴിയില്‍ ഗമിക്കില്‍*

*ഒടുവിലെ ചരണം തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ