അവന്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍…യേശുവിനെ…ക്രൂശിച്ചു.@യോഹന്നാൻ 19:17-18
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

സിസിൾ എഫ്. അലക്സാണ്ടർ, 1847 (There Is a Green Hill Far Away). തന്റെ അത്യാസന്ന രോഗിയായി കിടന്നിരുന്ന മകളൊത്തു ഒരു രാത്രി ഉണർന്നിരുന്നപ്പോൾ ആണു സിസിൾ അലക്സാണ്ടർ ഈ ഗാനം എഴുതിയത്. അവശ്യസാധനങ്ങൾ വാങ്ങുവാനായി അയർലണ്ടിലെ 'ഡെറി' പട്ടണത്തിലേക്ക് യാത്ര ചെയ്യും വഴി മദ്ധ്യേ പട്ടണ മതിലിന്നു പുറത്തായി പച്ചപുല്ലു വിരിച്ച ഒരു കുന്നു മിക്കവാറും അവർ തരണം ചെയ്യുമായിരുന്നു. ഇത് എപ്പോഴും കാൽവരിയെ അവരുടെ മനസ്സിൽ ഓർമ്മിപ്പിക്കുകയും ഈ ഗാന രചനാ വേളയിൽ അത് പൊന്തി വരികയും ചെയ്തു.1848 ൽ "ഹിംസ് ഫോർ ലിറ്റിൽ ചിൽഡ്രൻ" ൽ അവർ ഇത് പ്രസിദ്ധീകരിക്കയും ചെയ്തു. സൈമണ്‍ സഖറിയ, 2014.

ഹോഴ് സ്ലി, വില്ല്യം ഹോഴ് സ്ലി, 1844 (🔊 pdf nwc).

1883 ൽ മിസ്റ്റർ മൂഡിയുമൊത്തു വെയിൽസിലെ കാർഡ്ഫിൽ യോഗങ്ങൾ നടത്തവെ 'ടിന്റെണ്‍ ഏബി' യുടെ അവശിഷ്ടങ്ങൾ പ്രൊഫസ്സർ ഡ്രമണ്ടുമൊത്തു ഞാൻ സന്ദർശിക്കുകയുണ്ടായി . അവിടെ ഞാൻ ഈ ഗാനം ആലപിച്ചപ്പോൾ ഇംഗ്ലീഷ് ഭാഷയിലെ ഒരു ഒന്നാം തരം ഗാനമാണു ഇതെന്നു പ്രൊഫസ്സർ എന്നോട് പറയുകയുണ്ടായി. കുറെ വർഷങ്ങൾക്കു ശേഷം യെരുശലേമിന്റെ മതിലുകൾക്ക് പുറത്തായി കാൽവരി എന്നു വിശ്വസിക്കപ്പെടുന്ന പച്ച കുന്നിന്മേലും ഞാൻ അത് പാടി.

സാങ്കി, പേജ്. 283-4

ഛായാചിത്രം
വില്ല്യം ഹോഴ് സ്ലി (1774-1858)

പട്ടണ-വാതിലപ്പുറം
ഹരിതമാം കുന്നിൽ
എൻ നാഥനെ കുരിശതിൽ
തൂക്കിയെൻ രക്ഷക്കായ്!

ഹാ തൻ സ്നേഹം മഹത്തരം
നാമും സ്നേഹിക്കേണം.
വീണ്ടെടുപ്പിൻ രക്തത്തിന്നായ്
തൻ വേല തികയ്കാം.

അവർണ്ണനീയം ചൊല്ലുവാൻ
താൻ ഏറ്റ വേദന!
എൻ പേർക്കായ് എല്ലാം സഹിച്ചു
മരണത്തോളം താൻ!

എൻ പാപ മോചനം നേടാൻ,
താൻ ക്രൂശിൽ മരിച്ചു.
നാം സ്വർഗ്ഗലോകം പൂകിടാൻ,
താൻ ചിന്തി തൻ രക്തം.

പാപത്തിൻ പരിഹാരമായ്
മറ്റൊന്നും പോരാഞ്ഞു,
താൻ മാത്രം ശക്തൻ പ്രാപ്തൻ താൻ
വിണ്‍ വാതിൽ തുറപ്പാൻ.