അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു...രാതിയിലെ ഭയത്തെയും...നിനക്ക് പേടിപ്പാനില്ല.@സങ്കീര്‍ത്തനങ്ങള്‍ 91:4-5
ഛായാചിത്രം
സബൈന്‍ ബാറിംഗ് ഗൌള്‍ഡു (1834-1924)

സബൈന്‍ ബാറിംഗ് ഗൌള്‍ഡു, ചര്‍ച്ചു ടൈംസ് " ല്‍ ഫെബ്രുവരി 16, 1867.യില്‍. (Now the Day Is Over); .

യുടോക്സിയ, സബൈന്‍ ബാറിംഗ് ഗൌള്‍ഡു, 1868 (🔊 pdf nwc).

തീര്‍ന്നു പകല്‍ കാലം രാവണയുന്നു
കൂരിരുളിന്‍ ച്ഛായ വാനം മൂടുന്നു

താരക ഗണങ്ങള്‍ മിന്നുന്നോരോന്നായ്
സൃഷ്ടി ഗണമാകെ ഉറക്കത്തിലായ്

ക്ഷീണിച്ചോനു യേശു സ്വസ്ഥം നല്‍കുക
നിദ്രയാലെന്‍ കണ്‍കള്‍ വേഗം മൂടുക

*ചെറു പൈതങ്ങള്‍ക്കു ദര്‍ശ്ശനമേക
ആഴെ താഴുന്നോര്‍ക്ക് രക്ഷ നല്‍കുക

*കഷ്ടപ്പെടുന്നോര്‍ക്കു ആശ്വാസം നല്‍ക
ദോഷം ചിന്തിപ്പോരെ പിന്തിരിപ്പിക്ക

രാമുഴുവനും നിന്‍ ദൂതര്‍ കാക്കട്ടെ
ചിറകവര്‍ എന്മേല്‍ വിരിച്ചീടട്ടെ

സൂര്യോദയത്തോടെ ഞാനുണരട്ടെ
നിന്റെ ദൃഷ്ടിയില്‍ ഞാന്‍ ശുദ്ധനാകട്ടെ

താതനു മഹത്വം സുതനുമെന്നും
ആത്മന്നും അവ്വണ്ണം ഉണ്ടാകട്ടെന്നും

* നാലും അഞ്ചും ചരണങ്ങള്‍ തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ.