ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ?@മത്തായി 20:22

റെജിനാൾഡ് ഹെബർ, 1812 (The Son of God Goes Forth to War). നിരവധി അക്കാദമി അവാർഡുകൾക്ക് ശുപാർശ ചെയ്യപ്പെട്ട 'ദി മേൻ ഹു വുഡ് ബി കിങ്ങ്' എന്ന 1975 ലെ ചലച്ചിത്രത്തിൽ ഈ ഗാനം ആലപിക്കപ്പെട്ടു.

മിസ്സസ്സ് എവിങ്സിന്റെ 'ഒരു ചുരുങ്ങിയ ജീവിതം' എന്ന കഥ' യിൽ ഒരു പട്ടാളക്കാരുടെ കേമ്പിൽ 'കമ്പവലി ഗാനം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗാനം പട്ടാളക്കാരുടെ ഏറ്റവും പ്രിയങ്കരമായ ഒന്നായിരുന്നു. ഓഫിസറുടെ മകൻ ഒരു അപകടത്താൽ ജീവപര്യന്തം അംഗഹീനനായിതീർന്നപ്പോൾ, മരണത്തിനുമുമ്പായി പട്ടാളക്കാരോടു ഈ ഗാനം വീണ്ടും പാടുവാൻ യാചിക്കുന്നു. അവർ അവന്റെ ജനാലക്കു താഴെ പോയി 'നരർ, ബാലർ മാതാ, കന്യാ ഒരു ശ്രേഷ്ഠ സൈന്യം" എന്നുള്ള വരികൾ പാടുമ്പോൾ ഒരു കൈ ജനാലയുടെ മറ വലിച്ചു താഴ്ത്തുന്നതായി കാണപ്പെട്ടു. ധീരനായ പീഡിതൻ കടന്നുപോയി. ഈ കഥമൂലം ഈ ഗാനം 'കമ്പ വലി' ഗാനമെന്നു കുട്ടികളുടെ ഇടയിൽ പരക്കെ അറിയപ്പെട്ടു.

ടെൽഫോഡ്, പേജ്. 410

എല്ലകോമ്പ്, ഗെസാംബുക്ക് ഡെയർ ഹെർസാഗിൾ. വീർട്ടം ബേർഗിഷൻ കട്ടോളിഷൻ ഹോഫ് കപ്പല്ലെ (വീർട്ടൻബർഗ്ഗ്, ജർമ്മനി 1784); അനുകരണവും സ്വരക്രമീകരണവും ചെയ്തതു വില്യം എച്ച്. മോങ്ക് 1868 എപ്പന്റിക്സ് റ്റു ഹിംസ് ഏൻഷ്യന്റ് ആന്റ് മോഡേൺ, നമ്പർ 366 (🔊 pdf nwc)

ഛായാചിത്രം
റെജിനാൾഡ് ഹെബർ (1783-1826)

യുദ്ധേ രാജ മുടി നേടാൻ, യാത്ര ദൈവസുതൻ
മുൻപേ-കുന്നു തൻ ചെങ്കൊടി തൻ പിൻ ചെല്ലുന്നതാർ?
കഷ്ടപാത്രം കുടിക്കുന്നോൻ, ക്ലേശത്തെ ജയിച്ചോൻ
ക്ഷാന്തിയിൽ തൻ ക്രൂശ്ശെടുപ്പോൻ
തൻ പിൻ ചെല്ലുമവൻ.

പ്രേതക്കുഴിക്കപ്പുറം ക-ണ്ടാദ്യ-രക്തസാക്ഷി
വീക്ഷിച്ചു നാഥനെ സ്വർഗേ, രക്ഷിപ്പാൻ യാചിച്ചു
മൃത്യു ക്ലേശമദ്ധ്യത്തിലും, കർത്തൻ ക്ഷമിച്ചപോൽ
പ്രാർത്ഥിച്ചു തൻ ഹിംസകർക്കായ്
തൻ പിൻ ചെല്ലുന്നതാർ?

ആത്മസ്നാനമേറ്റോരൽപ തേജോവൃത സംഘം
പ്രത്യാശയാൽ പന്തിരുവർ മൃത്യു കൂട്ടാക്കാതെ
ക്രൂരവാളും സിംഹവായും നേരിട്ടു നിർഭയം
വെട്ടുവാൻ ഗളം കൊടുത്താർ
ആരവർ പിൻ ചെല്ലും?

നരർ, ബാലർ മാതാ, കന്യാ ഒരു ശ്രേഷ്ഠ സൈന്യം
ഭാസുരാങ്കി ധരിച്ചുസിം-ഹാസന മുൻ പാടും
കടുംതൂക്കേ മോക്ഷേ ചെന്നാർ, കൊടുംനോവേറ്റിവർ
നാഥാ ഞങ്ങൾക്കും താ കൃപ
അവരിൻ പിൻ ചെൽവാൻ