നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.@ സങ്കീർത്തനങ്ങൾ 119:105
ഛായാചിത്രം
ഫേനി ക്രോസ്ബി
1820–1915

ഫേനി ക്രോസ്ബി, 'സണ്ണി സൈഡ് സോങ്ങ്‌സ് ഫോർ സണ്ടേസ്കൂൾസ്'-ൽ നിന്നും. രചന ഡബ്ള്യൂ ഹോവേർഡ് ഡോണെ (ന്യൂയോർക്ക്: ബിഗ്‌ലോ & മെയ്ൻ, 1883) (Thy Word Is a Lamp). ചില പാട്ടുപുസ്തകങ്ങളിൽ രചയിതാവ് ഗ്രേയ്സ് ജെ.ഫ്രാൻസിസ് ആണ് എന്നു കാണുന്നു. ഇത് ഫേനിയുടെ തൂലികാ നാമങ്ങളിൽ ഒന്നാണു. .

ഹബേർട്ട് പി. മെയ്ൻ (🔊 pdf nwc).

ഛായാചിത്രം
ഹബേർട്ട് പി. മെയ്ൻ
1839–1925

നിൻ വേദം എൻ കാലിന്നു ദീപമേ
പ്രകാശം അതെൻ വഴിക്കു
നൽ താരകപോൽ നിശയിലുള്ളിൽ
പ്രശാന്തം പകൽ എനിക്കു

പല്ലവി

ഹാ! നിൻ വചനം അത്ഭുതം
എൻ ആശ എൻ ആശ്രയമാം
എൻ ആത്മാവിൽ ആനന്ദം നൽകുന്നു
എൻ പാതെ പ്രയോജനമാം

നിൻ വേദം എൻ കാലിന്നു ദീപമേ
എനിക്കു നീ സർവ്വവുമേ
കലാപം എന്താകിലും കർത്തനേ
സഹായം എനിക്കു നീ താൻ

നിൻ വേദം എൻ കാലിന്നു ദീപമേ
നിൻ തേജസിൽ കാണും നിന്നെ
നിൻ വേദം മൂലം വന്ന കൃപക്കായി
അപ്പോൾ സ്തുതിച്ചിടും നിന്നെ