ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.@മത്തായി 19:14
ഛായാചിത്രം
ഫ്രഡിറക്ക് എ. ഖേലിനോർ
1866–1952

വില്യം എച്ച്.പാർക്കർ, 1885 (Tell Me the Stor­ies of Je­sus). ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം എന്ന സ്ഥലത്തെ ന്യൂ ബാസ്‌ഫോർഡ് 'ചെൽസ്യ സ്ട്രീറ്റ് ബാപ്റ്റിസ്‌റ്റു പള്ളി' യിലെ സണ്ടേസ്കൂൾ കുട്ടികൾക്കായി പാർക്കർ ഈ ഗാനം എഴുതി. സൈമണ്‍ സഖറിയ, 2017.

സ്റ്റോറീസ് ഓഫ് ജീസസ്സ് ഫ്രഡിറക്ക് എ. ഖേലിനോർ, 1903 (🔊 pdf nwc). നാഷണൽ സണ്ടേസ്കൂൾ സൊസൈറ്റി സംഘടിപ്പിച്ച ഒരു മത്സരത്തിനു വേണ്ടി ആയിരുന്നു ഖേലിനോർ ഈ രാഗം രചിച്ചതു.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചൊല്ലെന്നോടേശുവിൻ കാ-ര്യം, ഇ-മ്പമതു;
നേരിൽ കാണുമ്പോൾ ചോദി-ക്കും, സം-ശയങ്ങൾ.
പാ-തയോര-ത്തും ആ-ഴിയിലും, നൽ
യേശുവിൻ വേല ചൊ-ല്ലെന്നോടു!

പൈതങ്ങൾ ചുറ്റുമായ് നി-ന്നോ? ചൊ-ല്ലി തരൂ,
തൻ അനുഗ്രഹങ്ങൾ എന്മേ-ൽ വാണീടട്ടെ!
അൻ-പേറും വാ-ക്കും, തൻ സ്നേ-ഹവും, നൽ
യേ-ശുവിൻ മു-ഖം പ്ര-കാശമാം!

ആഴിയെ ശാസിച്ചതും നീ ചൊ-ല്ലി തരൂ,
ഗലീല കടലിൽ കാ-റ്റിൽ ഉ-ലഞ്ഞതും,
സൃ-ഷ്ടാവിൻ വാ-ക്കിൻ ശ-ക്തിയതും, വൻ
കാ-റ്റും വൻ കോ-ളും പോയ് മറഞ്ഞു!

അ-നുഗമിക്കും ഞാൻ സ്വ-ർഗേ, ശി-ശുക്കളെ,
കുരുത്തോല വീശി ഞാ-നും സ്തോ-ത്രം പാടും.
ദൂ-തു വാഹി-യായ് ഞാൻ പോ-യിടും-നൽ
ഹോ-ശാന പാടും അ-ത്യുച്ചത്തിൽ!

മരത്തിൻ കൊമ്പിലെ പ-ക്ഷി പാടുന്നിതാ,
പുല്ലിനിടയിലെ ലി-ല്ലി വർ-ണ്ണി-ക്കുന്നു,
ചൊ-ല്ലൂ ആ വാ-ർത്ത ഇ-ന്നെന്നോട്, എൻ
യേശു വർണ്ണിച്ചു, താതൻ സ്നേഹം!

ഗദസമെനയിൻ നോ-വു, നീ കാ-ണിക്ക,
യേശു മരിച്ചതാം ക്രൂശ്ശേ, നീ കാ-ണിക്ക.
മോ-ദമോ തൻ വൻ ഖേദമതോ-എൻ,
യേശുവിൻ കാര്യം ചൊല്ലെന്നോടു!