സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.@റോമർ 12:1
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

ഫ്രാൻസിസ് ഹേവർഗാൾ, ഫെബ്രുവരി 1874 (Take My Life and Let It Be); വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

മെസ്സായ, ലൂയിസ് ജെ. ഹെരോൾഡ്, 1830; ക്രമീകരണം ജോർജ്ജു കിങ്സ്ലി, 1838 (🔊 pdf nwc).

ഛായാചിത്രം
ഫ്രാൻസിസ് ഹേവർഗാൾ
1836–1879

ഞാൻ (ആർലെ ഭവനത്തിലേക്കു) അഞ്ചു ദിവസത്തേയ്ക്കു ഒരു സന്ദർശ്ശനത്തിന്നു പോയിരുന്. ആ ഭവനത്തിൽ പത്തു വ്യക്തികൾ അവിടെ ഉണ്ടായിരുന്നു. ചിലർ ദീഘനാളുകൾ പ്രാർത്ഥിച്ചിട്ടും മാനസാന്തരപ്പെടാത്തവരും, ചിലർ മനസാന്തരപ്പെട്ടിട്ടും ക്രിസ്തുവിൽ ഉള്ള ആനന്ദം അനുഭവിച്ചിട്ടില്ലാത്ത ക്രിസ്ത്യാനികളും ആയിരുന്നു. ദൈവം ഈ പ്രാർത്ഥന എന്റെ ഉള്ളിൽ തന്നു, "ഈ ഭവനത്തിലെ എല്ലാവരേയും എനിക്ക് തരേണമേ!"എന്നു. അതുപോലെ അവൻ ചെയ്തു. ഞാൻ ആ ഭവനം വിട്ടു പോരുന്നതിനു മുമ്പ് അവർ എല്ലാവർക്കും അനുഗ്രഹം ലഭിച്ചു. ഞാൻ വിരമിച്ച ശേഷം എന്റെ സന്ദർശ്ശനത്തിന്റെ ഒടുവിലെ രാത്രിയിൽ ഭവന സംരക്ഷണ ചുമതലയുള്ള സ്ത്രീ വന്നു, അവിടെയുള്ള രണ്ടു സ്ത്രീകളെ ഒന്നു പോയിക്കാണുവാൻ ആവശ്യപ്പെട്ടു. ആ സ്ത്രീകൾ ഒരുപാടു കരഞ്ഞു. പിന്നീട് അവർ വിശ്വസിക്കയും ആനന്ദിക്കയും ചെയ്തു; അപ്പോൾ സമയം അർദ്ധരാത്രിയോടടുത്തിരുന്നു. ഞാനും ഉറങ്ങുവാനായ് ആഗ്രഹിച്ചു, അങ്ങിനെ രാത്രിയെല്ലാം സ്തോത്രം ചെയ്തും, സ്വയം പ്രതിഷ്ഠിച്ചും കഴിയുമ്പോൾ, ഈ ഈരടികൾ താനേ രൂപം കൊള്ളുകയും, എന്റെ ഉള്ളത്തിൽ ഒന്നിന് പുറകെ ഒന്നായി കിലുങ്ങി എത്തുകയും, ഒടുവിൽ "എന്നെന്നേയ്ക്കും നിനയ്ക്കു!" എന്ന് പാടി അവസാനിക്കയും ചെയ്തു.

ഹേവർഗൽ മേനുസ്ക്രിപ്റ്റ്സ്

എടുക്ക എൻ ജീവനെ, നിനക്കായ് എൻ ദൈവമേ
അന്ത്യ ശ്വാസത്തോളം താ നെഞ്ചതിൽ ഹല്ലേലൂയ്യാ!

എടുക്ക എൻ കൈകളെ, ചെയ്യാൻ സ്നേഹവേലകൾ
എൻ കാലുകളുമോടണം, നിൻ വിളിയിൽ തൽക്ഷണം

എടുക്ക എൻ നാവിനെ, സ്തുതിപ്പാൻ പിതാവിനെ
സ്വരം അധരങ്ങൾ വായ്‌ നില്ക്കുന്നു നിൻ ദൂതരായ്

എടുക്ക എൻ കർണ്ണങ്ങൾ, കേൾക്കുവാൻ നിൻ മർമ്മങ്ങൾ
കണ്ണിന്നും പ്രകാശം താ, നിന്നെ കാണ്മാൻ സവ്വദാ

എടുക്ക എൻ ഹൃദയം, അതു നിൻ സിംഹാസനം
ഞാൻ അല്ലാ എൻ രാജാവേ, നീ അതിൽ വാഴേണമേ

എടുക്ക എൻ സമ്പത്തു എന്റെ പൊന്നും വെള്ളിയും
വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ.