കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.@ലൂക്കോസ് 15:6

അജ്ഞാതം.

ജോർജ്ജ് എഫ്. റൂട്ട്, ചാപ്പൽ ജേംസ് ഫോർ സണ്ടേസ്കൂൾ(ഷിക്കാഗോ ഇല്ലിനോയ്: റൂട്ട് & കേഡി 1866) (🔊 pdf nwc).

ഈ രാഗം പകൽ നേരം മുഴുവനും എന്റെ തലയിൽ മധുരതരമായ സംഗീത മണിനാദങ്ങളായി അലയടിച്ചിരുന്നു. സണ്ടേസ്കൂളുകളുടെയോ മറ്റു ക്രിസ്തീയ ആവശ്യങ്ങളിലെക്കോ ആയി ഇത് ഭദ്രമായ്‌ സൂക്ഷിക്കണം എന്നു ഞാൻ ആഗ്രഹിച്ചു. പാപിയുടെ തിരിച്ചുവരവിൽ സ്വർഗ്ഗത്തിലെ മണികൾ മുഴങ്ങുന്നതു ഞാൻ ശ്രവിച്ചപ്പോൾ ആ ദിവസം സന്തോഷകരമായി തോന്നി. "സ്വർഗ്ഗ മണി നാദം മുഴങ്ങീടട്ടെ" എന്ന വരികൾ അതിന്നായി കാത്തിരുന്ന രാഗത്തിലേക്കു ഉടനെ ഒഴുകിയെത്തി.

സാങ്കി

ഛായാചിത്രം
ജോർജ്ജ് എഫ്. റൂട്ട് (1820-1895)

സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
നഷ്ടപ്പെട്ടു പോയൊരാടിതാ.
നല്ലിടയൻ തേടിച്ചെന്നു കണ്ടു തൻ.
തോളിലേറ്റി കൊണ്ടുവന്നഹോ!

ദൈവ ദൂതരെ പാടീടുവിൻ,
സ്വർ വിശുദ്ധരെ നിങ്ങൾ ആർപ്പിൻ,
രക്ഷിതാവിൻ ആനന്ദം മഹത്തരം,
ഘോഷിക്കേണം നാമെല്ലാവരും.

സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
രക്ഷപ്പെട്ട പാപിക്കായഹോ!
സ്വർഗ്ഗതാതൻ ഓടി വന്നുടൻ ഇതാ,
സ്നേഹമോടെ ചുംബിച്ചീടുന്നു.

സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അങ്കി മേത്തരം കൊടുത്തുടൻ.
മോതിരം വിരൽക്കും പാദരക്ഷയ്ക്കും,
മോദമോടെ താതനേകുന്നു.

സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അക്രമങ്ങളാൽ മരിച്ചവർ.
ജീവൻ പ്രാപിച്ചെന്നും സ്വർഗ്ഗരാജ്യത്തിൽ,
ദൈവപൈതലായ് ഭവിച്ചിപ്പോൾ