വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെനിന്നു വന്നു?@വെളിപ്പാട് 7:13

തിയോബോൾഡ്‌ ഹൈന്രിക് ഷെങ്ക്, 1719 (വേയർ സിൻന്റ് ഡി ഫോർ ഗോട്ടെസ് ട്രോൺ); ജർമ്മൻ ഭാഷയിൽ നിന്നും ഇഗ്ളീഷിലേക്കു തർജ്ജിമ ചെയ്തതു ഫ്രാൻസിസ് ഇ. കോക്സ്, 1841, 1864 (Who Are These Like Stars Appearing?). ഇംഗ്ളീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതു അജ്ഞാതൻ.

ഓൾ സെയിൻസ് ഓൾഡ് ഡാം ഷ്ഠാറ്റ് ഗെസാംഗ്‌ബുക്ക്, 1698 (🔊 pdf nwc).

സ്വർഗ്ഗ സിംഹാസന മുൻ നിൽക്കും
താരാതുല്യരാരിവർ?
പൊന്മുടിയുണ്ടെല്ലാവർക്കും
വെണ്മസംഘം ആരിവർ?
ഹാല്ലേലൂയ്യാ എന്നേ-ക
വല്ലഭനെ വാഴ്ത്തുന്നു.

ക്രിസ്തനീതി ധാരികളാം
അത്യുജ്ജ്വലർ ആരിവർ?
ശുഭ്രവസ്ത്ര ധാരികളിൻ
ഇപ്രഭ ക്ഷയമെന്ന്യേ
സർവ്വദാ നിന്നീടുമോ?
ഏതു രാജ്യക്കാരിവർ?

ക്രിസ്ത കീർത്തിയുദ്ധരിപ്പാൻ
മൃത്യു വന്നെത്തുവോളം
ദുഷ്ടസഖ്യം വിട്ടേറെ നാൾ
മുഷ്ടിയുദ്ധം ചെയ്തിവർ
കഷ്ടയുദ്ധേ വിജയം
ആട്ടിൻകുട്ടി നല്കിനാൻ.

ആർത്തി പരിതാപങ്ങളാൽ
ചിത്തം തകർന്നോരിവർ
കീർത്തി പാത്രൻ കർത്തനോടു
പ്രാർത്ഥിച്ചോരിവർ നിത്യം
ദുഃഖപ്പോർ തീർന്ന പിൻ താൻ
നീക്കി ദുഃഖമെന്നേയ്ക്കും.

സ്വന്തഹിതം, ദേഹം, ദേഹി
ക്രിസ്തനായി പ്രതിഷ്ഠിച്ചു
ക്രിസ്തസേവാർത്ഥം രാപ്പകൽ
കാത്തു ജാഗരിച്ചിവർ
ശ്ലാഘ്യ ദൈവരാജ്യത്തിൽ
ഭാഗ്യേ നിൽക്കുന്നെന്നേക്കും.