ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.@യെശയ്യാവു 6:3

ടി.കെ ഔസേഫ്.

ശുദ്ധാ, ടി.കെ ഔസേഫ്; ഹാർമ്മണി: വി. സി. ചെറിയാൻ (🔊 pdf nwc).

ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ
ചിത്തേ ശുദ്ധി നൽകി എന്നെ പാലി-ക്കിന്നേരമേ

വാസം ചെയ്കെ-ന്നുള്ളിൽ ദേവാ പാപ ബോധം നൽക
നാശ-മായ് പോകായ് വാ-നെന്നെ പാലി-ക്കിന്നേ- രമേ

സത്യാത്മാവേ വാ എ -ന്നുള്ളിൽ നിത്യവും നീ പാർക്ക
ക്രിസ്തേ-ശുവിൻ മുദ്ര യെന്നിൽ പതി-ക്ക നീ ഇപ്പോൾ

സ്നേഹാദി ഫലങ്ങ-ളെന്നിൽ ആവാ-നധി-കമായ്
സ്നേഹവാനേ തുണക്കേണം നീച പാപി എന്മേൽ

താത സുത-ശുദ്ധാത്മാവേ, നാഥാ ത്രിയേകനേ
താ നിൻ കൃപാ വാരങ്ങളെ നിൻ സേവ ചെയ്തിടാൻ