ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെയായാല്‍ എണ്പതു സംവത്സരം അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.@സങ്കീര്‍ത്തനങ്ങള്‍ 90:10
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

🔊 pdf nwc.

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്‍പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനയ്ക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്ത നാട്ടില്‍ ദൈവ മുഖം കാണ്‍കയത്രെ വാഞ്ചിതം

ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍

സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം

നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്റെ ഫലം ദൈവ പറുദീസയില്‍

എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രക്കായി പുതു ശക്തി തരുന്നു.