അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.@പുറപ്പാടു 33:14
ഛായാചിത്രം
മോശ വത്സലം (1847-1916)

മോശ വത്സലം (1847-1916).

മിഡ്ലെയിൻ, ഡബ്ള്യൂ. ഹോവേർഡ് ഡ്വൈൻ (🔊 pdf nwc).

ഛായാചിത്രം
ഡബ്ള്യൂ. ഹോവേർഡ് ഡ്വൈൻ (1832-1915)

സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന്‍ ശക്തി വാക്കിനെ

പല്ലവി

ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ,
ആശീര്‍വാദം നല്‍കീടേണം, കാരുണ്യ വാരിധേ

സാന്നിദ്ധ്യം ആകേണം, നിന്‍ നാമം വാഴട്ടെ,
നിന്‍ സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ—

സാന്നിദ്ധ്യം ആകേണം, നിന്‍ വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം, ജീവ വിശ്വാസത്തില്‍—

സാന്നിദ്ധ്യം ആകേണം, നിന്‍ ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും—