ഇടവിടാതെ പ്രാർത്ഥിപ്പിൻ.@1. തെസ്സലോനിക്യർ 5:17
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്ല്യം വാൽഫോർഡ്, 1845; സെപ്തമ്പർ 13 നു ‘ന്യൂയോർക്കു ഒബ്സർവറി’ ൽ പ്രസിദ്ധീകരിച്ചു. തോമസ് സാല്മണ്‍ എഴുതിയ താഴെ കാണുന്ന വരികളുംവരികളും അതോടൊപ്പം ഉണ്ടായിരുന്നു:

അജ്ഞാതം. രണ്ടാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2015. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

സ്വീറ്റ് അവർ വില്ല്യം ബി. ബ്രാഡ്ബറി, ഗോൾഡൻ ചെയിൻ (ന്യൂയോർക്കു: 1861) (🔊 pdf nwc).

ഛായാചിത്രം
വില്ല്യം വാൽഫോർഡ്
1816–1868

ഇംഗ്ലണ്ടിലെ വാർവിക്ക്ഷെയർ, കോൾസ് ഹില്ലിൽ, എന്റെ താമസ സ്ഥലത്ത് വച്ചു ഡബ്ല്യൂ. ഡബ്ല്യൂ. വാൽഫോർഡ് എന്ന അന്ധനായ പ്രാസംഗികനെ പരിചയപ്പെടുവാൻ ഇടയായി. തന്റെ ജനനത്തെ കുറിച്ചുള്ള അറിവോ, വിദ്യാഭ്യാസമോ, ജനസ്വാധീനമോ, ഒന്നും ഇല്ലാത്ത അദ്ദേഹം ദൃഢമനസ്സും, കൃത്യമായ ഓർമ്മശക്തിയും ഉള്ള ഒരു വ്യക്തി ആയിരുന്നു. തന്റെ പ്രസംഗവിഷയത്തിനു ഏറ്റവും അനുയോജ്യമായ വേദഭാഗത്തിന്റെ അദ്ധ്യായവും വാക്യവും തെറ്റു കൂടാതെ തിരഞ്ഞെടുക്കാൻ അദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല. സങ്കീർത്തനങ്ങൾ, പുതിയ നിയമപുസ്തകത്തിലെ എല്ലാ ഭാഗങ്ങൾ, പ്രവചനങ്ങൾ, ചില ചരിത്ര വസ്തുതകൾ എന്നിവയുടെ കൃത്യതയിൽ അദ്ദേഹം വളരെ ചുരുക്കമായെ തെറ്റ് വരുത്തിയിരുന്നുള്ളൂ. ഇക്കാരണത്താൽ "മുഴു വേദപുസ്തക മനപാഠകൻ" എന്ന പേരിൽ അറിയപ്പെട്ടു. ഭവനത്തിലെ പുകക്കുഴലിന്റെ (ചിമ്മിനി) മൂലയിൽ ചേർന്നിരുന്നു, മനസ്സ് കൊണ്ട് ശാബത്തിൽ പറയുവാനുള്ള ഒന്നോ രണ്ടോ പ്രസംഗങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ കൈകൾ, എല്ലുകൾ ഉപയോഗിച്ചുണ്ടാക്കുന്ന (പാദരക്ഷ ധരിക്കുവാൻ സഹായകമായ) "ഷൂ ഹോണ്‍" മുതലായ വളരെ ഉപകാരപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന വേലയിൽ വ്യാപരിച്ചിരിക്കും. ഇടക്കിടെ കവിതകളും അദ്ദേഹം പരീക്ഷിച്ചു നോക്കുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ സന്ദർശ്ശിച്ചപ്പോൾ അദ്ദേഹം രചിച്ച രണ്ടോ മൂന്നോ രചനകൾ എന്നെ ആവർത്തിച്ചു വായിച്ചു കേൾപ്പിച്ചു. കടലാസിൽ പകർത്തുവാൻ സഹായത്തിനു സുഹൃത്തുക്കൾ ആരും ഇല്ലാത്തതിനാൽ ഹൃദയത്തിലെ കലവറയിൽ അദ്ദേഹം അവ സൂക്ഷിച്ചു വച്ചിരുന്നു. "എങ്ങിനെയുണ്ട്?" എന്നു അദ്ദേഹം ചോദിച്ച് വിമർശ്ശനത്തെ സ്വയം ശങ്കിച്ചു വീണ്ടും നിർവികാരമായ പുഞ്ചിരിയോടെ അതു ചൊല്ലി തന്നു. അദ്ദേഹം ഉച്ചരിക്കവേ തന്നെ ഞാൻ എന്റെ പെൻസിൽ ഉപയോഗിച്ച് ആ വരികൾ അതിവേഗം പകർത്തി എഴുതി, ’നിങ്ങൾക്കു നിലനിർത്തുവാൻ യോഗ്യമെന്നു തോന്നുന്നുവെങ്കിൽ ’ഒബ്സർവറി' ൽ ചേർക്കുവാനായി’ എന്ന കുറിപ്പോടെ ഉടനെ അയച്ചു കൊടുത്തു.

പ്രാർത്ഥനയിൻ നൽ നേരമേ, ലോക ചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാമുമ്പിൽ കേൾപ്പിക്കും നീ.
ആപൽ ദുഃഖ കാലങ്ങളിൽ -ആശ്വാസം കണ്ടതും ആത്മം
പേക്കണിയിൽ വീഴാഞ്ഞതും, ഇമ്പ സഖീ നിന്നാൽ തന്നെ.

പ്രാർത്ഥനയിൻ നൽ നേരമേ, മോദം പങ്കിടും നേരമേ,
ശുദ്ധർ മനം എരിയുന്നേ- എന്നാളും നിൻ വരവിന്നായ്.
എൻ രക്ഷകൻ വന്നീടുവാൻ താമസമൊട്ടും ഇല്ലിനി,
മുൻ നിരയിൽ കാണുമേ ഞാൻ- നിന്നെ കാത്തു അന്നേരമേ!

പ്രാർത്ഥനയിൻ നൽ നേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ,
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ.
തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ,
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ!

പ്രാർത്ഥനയിൻ നൽ നേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ,
നോക്കി ഞാൻ പറക്കും വരെ- താ, നിന്നാശ്വാസപങ്കിനെ!
ഈജ്ജഡവസ്ത്രം വിട്ടു ഞാൻ- ലാക്കിനായ് പറന്നുയർന്നു,
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ!