ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും.@യോഹന്നാൻ 2:19
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

രചയിതാവ് അജ്ഞാതം, 12-ആം നൂറ്റാണ്ടിലെ ആകാൻ സാദ്ധ്യത (ഫിനിറ്റ ജാം സുണ്ട് പെരേലിയ);ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തത് ഫ്രാൻസിസ് പോട്ട്, ’ഹിംസ് ഫിറ്റഡ് റ്റു ദി ഓർഡർ ഓഫ് കോമണ്‍ പ്രെയർ', 1861. നാലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ഗെലോട്ട് സൈ ഗോട്ട് മെൽക്കിയോർ ബാൾപ്യൂസ് (സിർക്ക 1560–1615); ഹാർമ്മണി ഹെൻട്രി ജി. ലി (1887–1962) (🔊 pdf nwc).

കലാശിച്ചു കഠോര പോർ
കത്താവു താൻ ജയാളിയായ്
കത്തൃ സ്തുതി ഗീതം പാടിൻ
അല്ലെലൂയ്യാ! (3)

മരണസേനകളെല്ലാം
മന്നന്റെ മുൻപിൽ നിന്നോടി
മശിഹായ്ക്കു സ്തുതി പാടിൻ
അല്ലെലൂയ്യാ! (3)

ഉയിർത്തു താൻ മൂന്നാം ദിനം
ഉന്നതനായ് വാണീടുന്നു
ഉണർന്നു പാടീൻ അവന്നു
അല്ലെലൂയ്യാ! (3)

പാതാള വായ് അടച്ചു താൻ
സ്വർലോക വാതിൽ തുറന്നു
തൻ സ്തുതിഗീതം പാടീടാം
അല്ലെലൂയ്യാ! (3)

നീ ഏറ്റതായ് അടികളാൽ
നിന്നടിയാർ സ്വതന്ത്രരായ്
നിൻ മുമ്പിലെന്നും പാടീടും
അല്ലെലൂയ്യാ! (3)