പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.@സങ്കീർത്തനങ്ങൾ 23:2
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

ജോർജ്ജ് എഫ്. റൂട്ട്, 1870 (🔊 pdf nwc).

ഛായാചിത്രം
ജോർജ്ജ് എഫ്. റൂട്ട്
1820–1895

സ്നേഹത്തിൻ ഇടയനാം യേശുവേ,
വഴിയും സത്യവും നീ മാത്രമേ!
നിത്യമാം ജീവനും ദൈവപുത്രാ!
നീയല്ലാതാരുമില്ല.

പല്ലവി

യേശൂ! നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല.
യേശൂ! നാഥാ നീയല്ലാതാരുമില്ല.

പാപികൾക്കായ് വലഞ്ഞലഞ്ഞതും,
ആടുകൾക്കായ് ജീവൻ വെടിഞ്ഞതും,
പാടുകൾ പെട്ടതും ആർ നായകാ?
നീയല്ലാതാരുമില്ല.

നീക്കീടുവാൻ എല്ലാ പാപത്തേയും,
പോക്കീടുവാൻ സർവ്വ ശാപത്തേയും,
കോപാഗ്നിയും കെടുത്തീടാൻ കർത്താ!
നീയല്ലാതാരുമില്ലാ.

അറിവാൻ സ്വർഗ്ഗപിതാവിനേയും,
പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും,
വേറൊരുവഴിയും ഇല്ല നാഥാ,
നീയല്ലാതാരുമില്ലാ.

സഹിപ്പാൻ എൻ ബുദ്ധിഹീനതയും,
വഹിപ്പാൻ എൻ എല്ലാക്ഷീണതയും,
ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ,
നീയല്ലാതാരുമില്ലാ.

സത്യവിശ്വാസത്തെ കാത്തീടുവാൻ,
നിത്യം നിൻ കീർത്തിയെ പാടീടുവാൻ,
ഭ്രുത്യന്മാരിൽ കൃപ നൽകീടുക-
നീയല്ലാതാരുമില്ലാ.

ദൈവമഹത്വത്തിൽ താൻ വരുമ്പോൾ,
ജീവകിരീടത്തെ താൻ തരുമ്പോൾ,
അപ്പോഴും ഞങ്ങൾ പാടീടും നാഥാ,
നീയല്ലാതാരുമില്ലാ.