എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.@1 കൊരിന്ത്യർ 15:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്ല്യം ജെ. അയേണ്‍സ്, 1873 (Sing with All the Saints in Glory). ഈ ഗാനം അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗന്റെ ശവസംസ്കാരവേളയിൽ ആലപിക്കയുണ്ടായി. സൈമണ്‍ സഖറിയ, 2015.

ഹിം റ്റു ജോയ് ലുഡ്വിഗ് വാൻ ബീതോവന്റെ 9-മത്തെ സിംഫണിയിൽ നിന്നും, 1824 (Ode an die Freude); അനുകരണം ഏഡ്വ്വേഡ് ഹോഡ്ജസ്, 1864 (🔊 pdf nwc).

ഛായാചിത്രം
ലഡ്വിഗ് വാൻ ബീതോവന്റെ
1770–1827

മഹത്വത്തിൽ ശുദ്ധരൊത്തു ഉയിർപ്പിനെ പാടിടാം,
മരണവും ദുഖമതും എന്നെന്നേക്കും മാഞ്ഞുപോയ്.
മേഘം നീങ്ങി ചുറ്റുപാടും കാറ്റും കോളും നീങ്ങിപ്പോയ്,
ദൈവതുല്ല്യം നാം ഉയിർത്തു നിത്യ ശാന്തി പൂകിടും.

ഭൂവിൽ ആരും കണ്ടിടാത്ത അത്യന്തമഹത്വമേ!
കാംക്ഷിച്ചുള്ള ശുദ്ധരാരും കണ്ടിടാത്ത മോദമേ!
കർത്തൻ നമുക്കൊരുക്കുന്നു ദൈവത്തിൻ നിർണ്ണയത്താൽ,
താഴ്മയുള്ളോർ പങ്കിടുമേ ക്രിസ്തു മൂലം സ്വർഗ്രഹേ.

ഒരിക്കൽ മരിച്ച യേശു വാണീടുന്നു നിത്യനായ്,
അമർത്യരായ് ദൈവമക്കൾ തല പൊക്കി പാടിടാം!
പൂർവ്വീകപിതാക്കന്മാരും കാംക്ഷിച്ച ശുദ്ധന്മാരും,
പ്രവാചക ഗണമെല്ലാം പാർത്തീടുന്നു കാംക്ഷയായ്.

നിത്യജീവൻ! എത്ര ശുദ്ധർ! എത്രയോ വൻ ആനന്ദം!
ഇടി നാദം മുഴങ്ങുമ്പോൾ ശുദ്ധർ നിൽക്കും തൻ മുമ്പിൽ!
തിളങ്ങുന്ന തൻ നിവാസം, വാഞ്ചിക്കുന്നേ എത്തിടാൻ,
അനാദിയായ് ദൈവപുത്രൻ ക്രിസ്തുവൊത്തു വാണിടും.