നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ.@സങ്കീർത്തനങ്ങൾ 43:3
ഛായാചിത്രം
ചാള്‍സ് എച്ച്. ഗബ്രിയേല്‍
1856–1932

ചാൾസ് എച്ച് ഗബ്രിയേൽ, 1890 (Send the Light) (🔊 pdf nwc). കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ഗ്രെയ്‌സ് മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പേലിയൻ പള്ളിയിലെ ഗായകസംഘാംഗമായിരിക്കെ ഗബ്രിയേൽ ഈ ഗാനം രചിച്ചു. സൈമണ്‍ സഖറിയ, 2018.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം,
ദീപം നീ കാട്ടുക
രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ!
ദീപം നീ കാട്ടുക

പല്ലവി

സുവിശേ-ഷ ദീപം കാ-ട്ടു-ക,
ദൂരെയും നിൻ ചാരെയും.
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ഇപ്പോഴും എല്ലായ്പോഴും.

മക്കദോന്യ വിളി ഇന്നും കേൾക്കുന്നു,
ദീപം നീ കാട്ടുക
തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം
ദീപം നീ കാട്ടുക

കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം
ദീപം നീ കാട്ടുക
ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ
ദീപം നീ കാട്ടുക

നന്മ വേല ചെയ്തു നാം തളർന്നീടാ
ദീപം നീ കാട്ടുക
കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ
ദീപം നീ കാട്ടുക